മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കരുത് - സമസ്ത ബഹുജന സംഗമം

മലപ്പുറം: രാജ്യം പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. വര്‍ഗീയ കക്ഷികളും ഫാസിസ മനോഭാവ മുള്ളവരും അധികാര ത്തിലേറാന്‍ പരിശ്രമി ക്കുകയാണ്. ഇന്ത്യാ രാജ്യത്തിന്റെ നിലനില്‍ക്കുന്ന പൈതൃകത്തെ നശിപ്പിച്ചു കളയുന്ന ഇത്തരം പ്രവണത വരാന്‍ പാടില്ല. മതേതര ത്വത്തിന് വേണ്ടി നിലകൊള്ളുന്ന കക്ഷികള്‍ അധികാരത്തില്‍ വരണം. മത പ്രവര്‍ത്തന ങ്ങള്‍ക്ക് സൗകര്യം ചെയ്യുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തണം. ജനാധിപത്യ രീതിയില്‍ ഭരണാധികാ രികളെ തെരഞ്ഞടുക്കാനുള്ള സുവര്‍ണാവസരം പാഴാക്കരുത്. വിജയ സാധ്യത ഇല്ലാത്തവരും പ്രധാന മുന്നണികളിലെ കക്ഷികളില്‍ പെടാത്തവരുമായ വ്യക്തികള്‍ക്ക് വോട്ട് നല്‍കി മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കരുത്. പ്രാദേശിക അഭിപ്രായ വിത്യാസങ്ങളും എതിര്‍പ്പുകളും തെരഞ്ഞടുപ്പ് വേളയില്‍ പ്രകടിപ്പിച്ച് സാമുദായിക വോട്ടുകള്‍ ചിതറുത്.
രാജ്യത്തിന്റെ ഭരണ ഘടനയോടും മാനുഷിക മൂല്യങ്ങളോടും കടപ്പാടുള്ള പണ്ഡിത സഭയായ സമസ്ത സത്യത്തെയും നന്മയെയും പിന്തുണക്കുന്നവരാണ്. രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണി കാണാതെ പോകരുത്. ചെറിയ പ്രശ്‌നങ്ങള്‍ പര്‍വ്വതീകരിച്ച് വലിയ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന ദുര്‍ബല കക്ഷികളുടെ പ്രചാരണങ്ങളില്‍ വഞ്ചിതരാവാതെ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് സൂക്ഷമതയോടെ വോട്ട് രേഖപ്പെടുത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും പോഷക ഘടകങ്ങളും കോട്ടക്കലില്‍ സംഘടിപ്പിച്ച ബഹുജന സംഗമം അംഗീകരിച്ച പ്രമേയം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.