ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ പുതിയ സാരഥികളെ തെരഞ്ഞെടുത്തു

ജിദ്ദ : സമസ്ത കേരള ഇസ്‍ലാമിക് സെന്‍റര്‍ ജിദ്ദ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു. ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പ്രസംഗിച്ചു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും സെക്രട്ടറി അവതരിപ്പിച്ചു. 2014-2015 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ഭാരവാഹികളായി ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട്(ചെയര്‍മാന്‍), സയ്യിദ് ഉബൈദുല്ല തങ്ങള്‍ (പ്രസിഡന്‍റ്), മുസ്തഫ ബാഖവി ഊരകം, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, അബ്ദുല്‍ അസീസ് പറപ്പൂര്‍ (വൈ.പ്രസിഡന്‍റ്) എം.സി. സുബൈര്‍ ഹുദവി (ജന.സെക്രട്ടറി), ഹാഫിള് ജഅ്ഫര്‍ വാഫി, മജീദ് പുകയൂര്‍, അബ്ദുല്‍ ബാരി ഹുദവി, ദില്‍ഷാദ് കാടാമ്പുഴ (ജോ.സെക്രട്ടറി), അബ്ദുല്ല കൊപ്പം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ടി.എച്ച്. മുഹമ്മദ് ദാരിമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സ്വാഗതവും എം.സി. സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു.
- Abdul Majeed Pukayoor