സിദ്ധീഖ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു |
കുവൈത്ത്‌സിറ്റി : കുവൈത്ത് ഇസ്ലാമിക് സെന്റര്‍ സിറ്റി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരുക്കം'14 പ്രവര്‍ത്തന ക്യാംമ്പ് സംഘടിപ്പിച്ചു. സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ നടന്ന ക്യാംമ്പ് മേഖലാ പ്രസിഡന്റ് ഇഖ്ബാല്‍ ഫൈസിയുടെ അധ്യക്ഷതയില്‍ കേന്ദ്ര വൈസ് ചെയര്‍മാന്‍ സിദ്ദീഖ് ഫൈസി കണ്ണാടിപ്പറമ്പ് ഉല്‍ഘാടനം ചെയ്തു. SKSSF സില്‍വര്‍ ജൂബിലി സമ്മേളന പ്രവര്‍ത്തനങ്ങള്‍ ഉസ്മാന്‍ ദാരിമി വിശദീകരിച്ചു. ഒരുക്കം'14 പ്രവര്‍ത്തന ക്യാമ്പിന് ഗഫൂര്‍ ഫൈസി പൊന്മള നേത്രത്വം നല്‍കി. സയ്യിദ് നാസര്‍മഷ്ഹൂര്‍ തങ്ങള്‍, ഇ.എസ്സ്അബ്ദു റഹ്മാന്‍ ഹാജി, ഇഖ്ബാല്‍ മാവിലാടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന സ്വലാത്ത് മജ്‌ലിസിന് അശ്രഫ് ഫൈസി കിനിയ, ഇഖ്ബാല്‍ ഫൈസി എന്നിവര്‍ നേത്രത്വം നല്‍കി. അയ്യൂബ് പുതുപ്പറമ്പ് സ്വാഗതവും അബ്ദുല്‍റസാക്ക് കുട്ടാപറമ്പ് നന്ദിയും ആശംസിച്ചു.
- Abdul Razak