അബ്ബാസിയ്യ : സമസ്ത ലോകമൊട്ടുക്കും വെളിച്ചം വിതറുന്ന പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നുവെന്നും, അതാണ് ഇത്തരം പരിപാടികളില്‍ നമ്മുക്ക് കാണവുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഉസ്താദ് കോയക്കുട്ടി മുസ്ലിയാർ ആനക്കര പറഞ്ഞു.കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ പതിനഞ്ചാം വാർഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന അൽ മഹബ്ബ 2014 പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ബാസിയ്യ ഉമറലി ശിഹാബ് തങ്ങൾ നഗറിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയം) മാർച്ച് 27, 28 തിയ്യതികളിൽ സംഘടിപ്പിച്ച പരിപാടിയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉത്ഘാടകനായി . തെന്നിന്ത്യയിലെ പ്രമുഖ പ്രഭാഷകൻ നൗഷാദ് ബാഖവി ചിറയിൻകീഴ്, അബ്ദുൽ സലാം മുസ്ലിയാർ വാണിയന്നുർ, SYS സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി എന്നിവര് സംബന്ധിച്ചു.
മാർച്ച് 27 ന് (വ്യാഴാഴ്ച) നടന്ന ദുആ സമ്മേളനത്തില്‍ ഉസ്താദ് കോയക്കുട്ടി മുസ്ലിയാർ നേത്രത്വം നൽക്കി. നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ വെച്ച് സുന്നി കൗണ്‍സിൽ പ്രസിഡണ്ട് അബ്ദുൽ സലാം മുസ്ലിയാരെ ആദരിച്ചു..