കണ്ണൂര്‍ : ദീനീ പ്രബോധനമേഖലയില്‍ കാലോചിത പണ്ഡിത പ്രതിഭകളെ സമൂഹസമക്ഷം സമര്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും ചപ്പാരപ്പടവ് ഉസ്താദിന്റെയും ആത്മീയ നേതൃത്വത്തില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്ത് കൊളവല്ലൂര്‍-ചെറുപ്പറമ്പില്‍ സ്ഥാപിക്കപ്പെട്ട പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജിന്റെ ജില്ലയിലെ പ്രമുഖ ജൂനിയര്‍ കോളേജാണ് ജമാലിയ്യ അറബിക് കോളേജ്. ഏകദേശം അറുപതോളം വിദ്യാര്‍ത്ഥികള്‍ വിവിധ ബാച്ചുകളിലായി സ്ഥാപനത്തില്‍ മത-ഭൗതിക വിദ്യഭ്യാസം നുകര്‍ന്നുകൊണ്ടിരിക്കുന്നു. സ്കൂള്‍-മദ്രസ ഏഴാംതരം പാസ്സായ വിദ്യാര്‍ത്ഥികളെ എട്ട് വര്‍ഷം കൊണ്ടും പത്താം തരം പാസ്സായ വിദ്യാര്‍ത്ഥികളെ ഏഴ് വര്‍ഷം കൊണ്ടും പട്ടിക്കാട് ജാമിഅ നൂരിയ്യ മുത്വവ്വല്‍ കോഴ്സിന് പ്രാപ്തമാക്കുന്നതോടൊപ്പം യു.ജി.സി അംഗീകൃത സര്‍വ്വകലാശാലയുടെ ഡിഗ്രിയും കരസ്ഥമാക്കാവുന്ന രീതിയിലാണ് സിലബസ് ക്രമീകരിച്ചിട്ടുള്ളത്. ഏഴാംതരം പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് (NIOS) സ്കീം പ്രകാരം പത്താം തരം പബ്ലിക് എക്സാം എഴുതാനും സ്ഥാപനം സൗകര്യമൊരുക്കുന്നു. വിശാലമായ കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും, തൂലിക-പ്രസഗം- സോഷ്യല്‍ വര്‍ക്കുകള്‍ തുടങ്ങിയ പാഠ്യേതരമേഖലകളില്‍ മികച്ച അദ്ധ്യാപകരുടെ നേതൃത്വത്തില്‍ നിരന്തര പരിശീലനവും പ്രോത്സാഹനവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
കൂടാതെ അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷാ പഠനത്തോടൊപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്. മദ്രസ അഞ്ചാംതരം പാസ്സായ വിദ്യാര്‍ത്ഥികളെ മൂന്ന് വര്‍ഷം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മന:പാഠമാക്കുന്ന രീതിയില്‍ ക്രോഡീകരിക്കപ്പെട്ട സിലബസ് പ്രകാരം ജമാലിയ്യ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജും വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ച് വരുന്നു. വര്‍ഷംതോറും നിശ്ചിത വാചിക-എഴുത്ത് പ്രവേശന പരീക്ഷ മുഖേന സ്ഥാപനത്തില്‍ അഡ്മിഷന് നേടുന്ന 33 വിദ്യാര്‍ത്ഥികള്‍ക്ക് താമസവും ഭക്ഷണവും തീര്‍ത്തും സൗജന്യമാണ്.

പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് ടെസ്റ്റ് മെയ് ആദ്യവാരത്തില്‍ സ്ഥാപനത്തില്‍ വെച്ച് നടക്കും. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ : 9747392043,9961792290,0490 2464558, മെയില്‍ : jamaliyya786@gmail.com
- മുഹമ്മദ്സലീംഫൈസിഇര്ഫാനി / jamaliyya kolavalloor