അരൂര്‍ (ആലപ്പുഴ) : SKSSF അരൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന SKSSF സില്‍വര്‍ ജൂബിലീ അരൂര്‍ മേഖല പ്രചാരണ ഉദ്ഘാടനവും വിദ്യാര്‍ഥികള്‍ക്ക് പഠന ഉപകരണ വിതരണവും ആദര്‍ശ സമ്മേളനവും മെയ് 11 ഞായര്‍ വൈകുന്നേരം 4.30 ന് അരൂകുറ്റി വടുതലയില്‍ പ്രതേതകം സജ്ജമാക്കിയ ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്നു. സമസ്ത: ആലപ്പുഴ ജില്ലാ ഉപാദ്യക്ഷന്‍ ഉസ്താദ് മൂസല്‍ ഫൈസി വടുതല അധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനത്തില്‍ SKSSF സംസ്ഥാന സെക്രട്ടറി നവാസ് അഷ്രഫി പാനൂര്‍ പ്രമേയ പ്രഭാഷണവും സുപ്രസിദ്ധ വാഗ്മി ജുനൈദ് സഅദി കണ്ണൂര്‍, മുഹമ്മദ് രാമന്തളി സാഹിബ് എന്നിവര്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കുന്നു. സമസ്ത: മുഫത്തിഷ് ഉസ്താദ് k.k ഫരീദുദ്ദീന്‍ മുസ്ലിയാര്‍ സ്വാഗതവും അബ്ദുള്‍ റഹീം ഫൈസി വടുതല നന്ദിയും പറയും.
- Skssf vaduthala Mahallu Unit