കലയുടെ ദൃശ്യവിരുന്നൊരുക്കി ദാറുല്‍ ഹുദാ കലോത്സവത്തിന് പ്രൗഡ്വോജ്ജ്വല തുടക്കം

താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജില്
അബ്ദുറഹ്മാന് രണ്ടത്താണി എം.എല്‍.എ
ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി : കലയുടെ വൈവിദ്ധ്യവും ആസ്വാദനത്തിന്റെ നവ്യാനുഭൂതിയും  പകര്‍ന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അന്തര്‍ കലാലയ കലോത്സവം സിബാഖ് 14 ന് ഉജ്ജ്വല തുടക്കം.മൂന്ന് കേന്ദ്രങ്ങളിലായി നടന്ന സിബാഖ് മത്സരങ്ങള്‍ വീക്ഷീക്കുന്നതിനായി  വിവിധ കേന്ദ്രങ്ങളിലെത്തിയത് ആയിരങ്ങളായിരുന്നു. അമ്പതോളം മത്സരയിനങ്ങളിലായി ദാറുല്‍ ഹുദായുടെയും  യു.ജി കോളേജുകളിലേയും ആയരിത്തലധികം മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. കലാമത്സരങ്ങളുടെ ഫലങ്ങളറിയിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയത്. പ്രാഥമിക റൗണ്ടില്‍ വിജയികളായവര്‍ ഏപ്രില്‍ 26,27 തിയ്യതികളിലായി വാഴ്‌സിറ്റി കാമ്പസില്‍  നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കും. സബ്ജൂനിയര്‍ കലോത്സവം തൃശൂര്‍ ചാമക്കലയിലെ നഹ്ജുര്‍റശാദ് അറബിക് കോളേജില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹയ്ദര്‍ ഹാജി അധ്യക്ഷത വഹിച്ചു. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ നടന്ന ജൂനിയര്‍ കലോത്സവം അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹ് പ്രിന്‍സിപ്പള്‍ അബ്ദുസമദ് ഫൈസി അധ്യക്ഷത വഹിച്ചു. സീനിയര്‍ കലോത്സവം കണ്ണൂര്‍ ദാറുല്‍ ഹസനാത്ത് അറബിക് കോളേജില്‍ കണ്ണൂര്‍ ജില്ലാ നാഇബ് ഖാസി ഹാശിം കുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
- Darul Huda Islamic University