വിശ്വാസികൾ ഒഴുകിയെത്തി; സമസ്‌ത ബഹ്‌റൈന്‍ ദ്വിദിന പ്രഭാഷണപരമ്പരക്ക്‌ പ്രൌഢോജ്ജ്വലസമാപനം

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‌ ഉള്‍ക്കൊള്ളാനാവാത്ത വിധം ഒഴുകിയെത്തിയ വിശ്വാസി സഞ്ചയത്തെ സാക്ഷി നിര്‍ത്തി സമസ്‌ത ബഹ്‌റൈന്‍ ദ്വിദിന വിജ്ഞാന സദസ്സിന്‌ പ്രൌഢോജ്ജ്വല പരിസമാപ്‌തി. സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ഗുദൈബിയ, ഹൂറ ഏരിയകള്‍ സംയുക്തമായി സംഘടിപ്പിച്ച പ്രമുഖ വാഗ്‌മി ഹാഫിസ്‌ അഹ്‌മദ്‌ കബീര്‍ ബാഖവിയുടെ പ്രഭാഷണത്തിനാണ്‌ സമീപകാലത്തെ കേരളീയ സമാജത്തിന്റെ റെക്കോര്‍ഡ്‌ തകര്‍ത്ത ശ്രോതാക്കള്‍ തടിച്ചു കൂടിയത്‌. 
സ്‌ത്രീ പുരുഷ ഭേദമന്യെ ഒഴുകിയെത്തിയ ആയിരങ്ങളെ ഉള്‍ക്കൊള്ളാനാവാതെ ബഹ്‌റൈന്‍ കേരളീയ സമാജം അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരമ്പരയിലെ അവതരണം പൂര്‍ണ്ണമായും പ്രവാസികളുമായി ബന്ധപ്പെടുത്തിയതായിരുന്നതിനാല്‍ ഏറെ വൈകിയും ഒഴുകിയെത്തിയ ശ്രോതാക്കള്‍ പാതിരാത്രിയോടെ നടന്ന കൂട്ടു പ്രാര്‍ത്ഥനക്കു ശേഷമാണ്‌ പിരിഞ്ഞു പോയത്‌. 
പ്രവാസികള്‍ ന•യുടെ പ്രചാരകരാവണമെന്നും ന• വര്‍ദ്ധിപ്പിക്കുന്നതിലല്ല ഒരു തി•യെങ്കിലും ഉപേക്ഷിക്കുന്നതിലാണ്‌ അല്ലാഹുവിന്റെ പ്രീതിയെന്നും പ്രഭാഷണത്തിനിടെ ബാഖവി ഓര്‍മ്മിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന പോസ്റ്റുകളുടെ സത്യാവസ്ഥ അറിയാതെ അവ പ്രചരിപ്പിക്കരുതെന്നും നാട്ടിലെ നിരവധി സ്‌ത്രീകളുടെയും കുട്ടികളുടെയും
ജീവിതം തകര്‍ത്തതും അവരെ ആത്മഹത്യയിലേക്ക്‌ നയിച്ചതും സോഷ്യല്‍ മീഡിയകളിലൂടെ നല്‍കിയ ചില പോസ്റ്റുകളും അവക്കുള്ള ലൈക്കുകളുമാണെന്നും സമീപകാല സംഭവ വികാസങ്ങള്‍ വിശദീകരിച്ച്‌ അദ്ധേഹം ചൂണ്ടികാട്ടി. മാഹിയിലെയും ചൊക്ലിയിലെയും പെണ്‍കുട്ടികളുടെ നീലപാട്ടുകള്‍ക്ക്‌ മറുപടി നല്‍കുന്നതിനു പകരം ഓരോരുത്തരും ഓരോ തഴവ പാട്ടുകള്‍ പ്രചരിപ്പിച്ചിരുന്നെങ്കില്‍, അത്‌ ഏറെ ഉപകാരപ്രദവും ചിന്തോദ്ദീപകവുമായിരുന്നുവെന്നും സോഷ്യല്‍ മീഡിയകളില്‍ ന•പടര്‍ത്താനാണ്‌ പ്രവാസികള്‍ ശ്രദ്ധിക്കേണ്ടതെന്നും തി•കളുടെയും അശ്ലീലതകളുടെയും പ്രചാരകളും പ്രായോചകരും ഏറിയ പങ്കും പ്രവാസികളാണെന്നും ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക മാര്‍ഗം പാരത്രിക ലോകത്തെകുറിച്ചുള്ള ചിന്തയാണെന്നും അവിടെ സുകൃതങ്ങള്‍ മാത്രമാണ്‌ നമുക്ക്‌ ശേഷിക്കുകയെന്ന ചിന്ത വിശ്വാസികള്‍ക്കുണ്ടായിരിക്കണമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു. രണ്ടാം ദിനത്തിലെ ചടങ്ങ്‌ സമസ്‌ത ബഹ്‌റൈന്‍ കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി ഉദ്‌ഘാടനം ചെയ്‌തു. 
സ്വാഗത സംഘം ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. മത പ്രഭാഷണ പരമ്പരയുടെ സിഡി പ്രകാശനം അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സി.ഇ.ഒ. മശ്‌ഹൂദിന്‌ കോപ്പി നല്‍കി ദുബൈ ഗോള്‍ഡ്‌ ഡയരക്‌ടര്‍ ഹുസൈന്‍ ഹാജി നിര്‍വ്വഹിച്ചു. ശംസുദ്ധീന്‍ മൌലവി ഹൂറ സ്വാഗതവും അബ്‌ദുറഹ്‌ മാന്‍ മാട്ടൂല്‍ നന്ദിയും പറഞ്ഞു.
കെ.ടി. സലീമിന്‌ ഉപഹാരം നല്‍കി ആദരിച്ചു
ബഹ്‌റൈനിലെ മികച്ച സാമൂഹ്യപ്രവര്‍ത്തകനായ കെ.ടി. സലീമിന്‌ ബഹു കബീര്‍ ബാഖവിയുടെ പ്രഭാഷണ വേദിയില്‍ വെച്ച്‌ സ്വാഗത സംഘം കമ്മറ്റി ഉപഹാരം നല്‍കി ആദരിച്ചു.