പഴയവൈത്തിരി
/ വയനാട്
: സൗദിയിലെ
ദര്‍ബില്‍ വെച്ച് രണ്ടാഴ്ച
മുമ്പ് രക്തസമ്മര്‍ദ്ദം മൂലം
മരണപ്പെട്ട പഴയ വൈത്തിരി
സ്വദേശി മുരിങ്ങാത്തോടന്‍
ഹംസ(47) യുടെ
മയ്യിത്ത് തിങ്കളാഴ്ച നാട്ടിലെത്തിക്കും. ലീവ്
കഴിഞ്ഞ് ഒരു വര്‍ഷം മുമ്പാണ്
ഹംസ സൗദിയിലേക്ക് പോയത്.
പൊഴുതന ആറാംമൈലിലെ
പരേതരായ മുരിങ്ങാത്തോടന്‍
കുഞ്ഞഹമ്മദിന്റേയും
പാത്തുമ്മയുടേയും മകനാണ്.
പഴയ വൈത്തിരിയിലെ
പരേതനായ മണക്കാട്ടില്‍
മൊയ്തീന്‍ ഹാജി,
കുഞ്ഞാമി
എന്നിവരുടെ മകള്‍ റംലയാണ്
ഭാര്യ. +2, +1, ഒന്‍പതാം
തരം വിദ്യാര്‍ത്ഥികളായ ഷാഹുല്‍
ഹമീദ്, ജസീറ,
സൈഫുന്നിസ
എന്നിവര്‍ മക്കളാണ്. വീരാന്‍,
കോയ,
അലവി,
കദിയുമ്മ,
തായുമ്മ,
നബീസ,
മറിയം എന്നിവര്‍
സഹോദരങ്ങളാണ്. രാവിലെ
11 മണിക്ക്
സൗദി എയര്‍ലൈന്‍സില്‍
കരിപ്പൂരിലെത്തുന്ന മയ്യിത്ത്
4 മണിക്ക്
നടക്കുന്ന മയ്യിത്ത്
നിസ്‌കാരത്തിന് ശേഷം പഴയ
വൈത്തിരി ജുമാമസ്ജിദ്
ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. ശംസുല്‍
ഉലമാ ഇസ്‌ലാമിക് അക്കാദമി
വൈസ് പ്രസിഡന്റ് സി പി ഹാരിസ്
ബാഖവിയുടെ ഭാര്യാ സഹോദരീ
ഭര്‍ത്താവാണ്.
- harisbaqavi