മനാമ: ദ്വിദിന മത പ്രഭാഷണത്തിന് ബഹ്റൈനിലെത്തിയ പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാറിന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം നല്കി. സമസ്ത കേരള സുന്നീ ജമാഅത്ത് ഗുദൈബിയ ഹൂറാ ഏരിയാ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മത പ്രഭാഷണ പരമ്പര യില്‍ സംബന്ധിക്കാന്‍ കഴിഞ്ഞ ദിവസം രാവിലെയാണ് ബാഖവി ബഹ്റൈനി ലെത്തിയത്. ഇസ്ലാം സത്യത്തിന്റെ മതം എന്ന വിഷയത്തില്‍ ഇന്നു രാത്രി 8.മണി മുതല്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ അദ്ധേഹത്തിന്റെ പ്രഭാഷണം തുടരും.
കഴിഞ്ഞ വര്‍ഷവും ഇതേ ദിവസങ്ങളിലാണ് അദ്ധേഹത്തിന്റെ പ്രഭാഷണം ആദ്യമായി ബഹ്റൈനില്‍ നടന്നത്. വിവിധ ഏരിയകളില്‍ നിന്നായി സ്ത്രീകളും പുരുഷ•ാരുമടങ്ങുന്ന നിരവധി ശ്രോതാക്കളാണ് പ്രഭാഷണം ശ്രവിക്കാനെത്തുന്നത്. അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന പ്രഭാഷണത്തിനു ശേഷം പ്രത്യേക പ്രാര്‍ത്ഥനയും അദ്ധേഹം നടത്തും. സമസ്ത ബഹ്റൈന്‍ കേന്ദ്ര ഏരിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ബഹ്റൈനിലെ മുഴുവന്‍ വിശ്വാസികളും ഈ അസുലഭ സന്ദര്‍ഭം പാഴാക്കരുതെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0097333257944.