തീരദേശത്തേക്കൊരു തിരുനോട്ടം; SKSSF ത്വലബാ വിംഗ് തീരദേശ പദ്ധതിക്ക് തുടക്കമായി

കോഴിക്കോട് : SKSSF സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മത വിദ്യാര്‍ത്ഥി വിഭാഗമായ ത്വലബാ വിംഗ് സംഘടിപ്പിക്കുന്ന തീരദേശ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് നടന്ന ചടങ്ങില്‍ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.
തീരദേശത്തേക്കൊരു തിരുനോട്ടം എന്ന പ്രമേയത്തില്‍ നടക്കുന്ന പദ്ധതി സാമൂഹിക വിദ്യാഭ്യാസ മതകീയ മേഖലകളില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന മേഖലയുടെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമാക്കുന്നത്. സര്‍വ്വേ, ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം, കരിയര്‍ ഗൈഡന്‍സ്, ഫാമിലി മീറ്റ്, റിലീഫ് തുടങ്ങിയ പരിപാടിളാണ് ഇതിന്‍റെ ഭാഗമായി നടക്കുക. പ്രത്യേക പരിശീലനം നേടിയ തജ്‍രിബ ദാഇമാരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ 10 മഹല്ലുകളിലാണ് ഏപ്രില്‍ മെയ് മാസങ്ങളില്‍ പദ്ധതി നടപ്പിലാക്കുക. ത്വലബാ വിംഗിന് കീഴില്‍ വിജയകരമായി നടന്നുവരുന്ന തജ്‍രിബ മഹല്ല് തല മത ശാക്തീരണ പദ്ധതിയുടെ ഭാഗം കൂടിയാണിത്. 
ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ആധ്യക്ഷം വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി.പി. ബാസിത്ത് ചെമ്പ്ര, യഹ്‍യ വെള്ളയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സഫീര്‍ പേരാമ്പ്ര സ്വാഗതവും നൌഫല്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE