സി.എം. ഉസ്താദിന്‍റെ ജീവിതം വരും തലമുറ പാഠഭാഗമാക്കണം : ഖലീല്‍ കാശിഫി

ഷാര്‍ജ : ശഹീദെ മില്ലത്ത് സി.എം. ഉസ്താദിന്‍റെ കൊലപാതകരെ കണ്ടെത്തുക എന്നത് സമൂഹത്തിന്‍റെ ബാധ്യതയാണെന്നും അതിന്നായി ജീവന്‍മരണ പോരാട്ടം നടത്തുന്നതോടൊപ്പം ഉത്തര മലബാറിലെ മത ഭൌതിക വൈജ്ഞാനിക നവോത്ഥാന നായകനെന്ന നിലയില്‍ സി.എമ്മിന്‍റെ ജീവിതം വരും തലമുറക്ക് വിദ്യാലയങ്ങളില്‍ പാഠമാക്കാനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് SKSSF കാസര്‍കോട് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഖലീല്‍ റഹ്‍മാനി കാശിഫി. SKSSF ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശഹീദേ മില്ലത്ത് സി.എം. ഉസ്താദ് അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
സത്യം എത്ര കാലം മൂടിവെച്ചാലും ഈ കാപാലികരെ പുറത്ത് കൊണ്ടുവരുന്നത് വരെ കേരള സമൂഹത്തിന് വിശ്രമമില്ല എന്ന് SKSSF യു.എ.ഇ. പ്രസിഡന്‍റ് സയ്യിദ് ശുഹൈബ് തങ്ങള്‍ പ്രസ്താവിച്ചു. 
ഖതമുല്‍ ഖുര്‍ആനോട് കൂടി തുടങ്ങിയ യോഗത്തില്‍ SKSSF കാസര്‍കോട് ഷാര്‍ജ കമ്മിറ്റി പ്രസിഡന്‍റ് എം.പി.കെ. പള്ളങ്കോട് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സുഹൈല്‍ വലിയ സ്വാഗതവും ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൌലവി, അഹ്‍മദ് സുലൈമാന്‍ ഹാജി, ഷാര്‍ജ സ്റ്റേറ്റ് SKSSF പ്രസിഡന്‍റ് ഹാഫിസ് സ്വബ്റത്ത് റഹ്‍മാനി, കെ.എം.സി.സി. ഷാര്‍ജ കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് സലാം ഹാജി എന്നിവര്‍ ആശംസയും ട്രഷറര്‍ കബീര്‍ ചമ്പരിക്ക നന്ദിയും പറഞ്ഞു.
- Shafeeque Adhur