സംസ്ഥാതല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു
മലപ്പുറം
: SKSSF ട്രെന്റിന്റെ
കീഴില്‍ സംസ്ഥാന വ്യാപകമായി
നടക്കുന്ന അവധിക്കാല ഗൈഡന്‍സ്
പദ്ധതിയായ 'സമ്മര്‍ഗൈഡി'
ന് തുടക്കമായി.
സംസ്ഥാന തല
ഉദ്ഘാടനം മഞ്ചേരി ജാമിഅ
ഇസ്ലാമിയ്യയില്‍ പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
നിര്‍വ്വഹിച്ചു. സത്താര്‍
പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു.
എം.എ.
ലത്തീഫ്,
കെ.പി.യാസിര്‍
അറഫാത്ത്, ആഷിഖ്
കുഴിപ്പുറം, സകരിയ്യ
ഫൈസി, റിയാസ്
നരിക്കുനി പ്രസംഗിച്ചു.
കാമ്പയിന്റെ
ഭാഗമായി വ്യക്തിത്വ വികസന
ക്യാമ്പുകള്‍, മോട്ടിവേഷന്‍
ക്ലാസുകള്‍, രക്ഷാകര്‍തൃ
പരിശീലനം തുടങ്ങി വിവിധ
പരിപാടികള്‍ നടക്കും. - skssf TREND