
മണലടി മഹല്ല് ഖാസി ഉസ്താദ് മുസ്തഫ അശ്‌റഫി കക്കുപ്പടിയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ട പരിപാടിയില്‍ മഹല്ല് സെക്രട്ടറി സലാം മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മഹല്ല് പ്രസിഡന്റ് ബാപ്പുട്ടി ഹാജി, ട്രഷറര്‍ പഴേരി ശരീഫ് ഹാജി, വട്ടപ്പറമ്പ് മഹല്ല് ഖാസി ഉമര്‍ ഫൈസി, തെങ്കര മഹല്ല് ഖാസി കുഞ്ഞിമുഹമ്മദ് ദാരിമി, ചക്കരത്തൊടി വാപ്പുട്ടി ഹാജി, അപ്പക്കാടന്‍ അലവി ഹാജി, അബു മുസ്‌ലിയാര്‍, പി എം ബി ബശീര്‍, സി എച്ച് കുഞ്ഞാന്‍ ഹാജി, അബൂബക്കര്‍ മാസ്റ്റര്‍, സി എച്ച് മൊയ്ദു ഹാജി, എഞ്ചിനീയര്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. സഈദ് ഹുദവി ചാപ്പനങ്ങാടി സ്വാഗതവും അല്‍-അഖ്‌സ ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് നന്ദിയും പറഞ്ഞു.