കോഴിക്കോട് : SKSSF ആദര്‍ശ വിഭാഗമായ ഇസ്തിഖാമയുടെ കീഴില്‍ കോഴിക്കോട് ആദര്‍ശ വിശദീകരണം നടത്താന്‍ തീരുമാനിച്ചു. ഏപ്രില്‍ 21 ന് കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ തിരുശേഷിപ്പുകള്‍; സ്ഥിരീകരണത്തിന്റെ പ്രാമാണികത, പാനപാത്രം; അന്താരാഷ്ട്ര ഗൂഢാലോചന, പ്രവാചക അമാനുഷികത; വഫാത്തിനുശേഷം മുറിയുമോ, തുടങ്ങിയ വിശയങ്ങളില്‍ വിശദീകരണം നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
യോഗത്തില്‍ എം ടി അബൂബക്കര്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. SKSSF സംസ്ഥാന സെക്രട്ടറി മുസ്തഫ അഷ്‌റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്തു. മുജീബ് ഫൈസി പൂലോട്, ഗഫൂര്‍ അന്‍വരി, സ്വാദിഖ് ഫൈസി താനൂര്‍ എന്നിവര്‍ സംബന്ധിച്ചു. സലീം ഇര്‍ഫാനി കണ്ണൂര്‍ സ്വാഗതവും ഷൗക്കത്തലി ഫൈസി മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE