മലപ്പുറം : സര്‍ഗാത്മകതയുടെയും അറിവിന്റെയും പുതിയ വിഭവങ്ങള്‍ പകര്‍ന്ന് നല്‍കി സിബാഖ് ദാറുല്‍ ഹുദാ അന്തര്‍ കലാലയ കലോത്സവം, സീനിയര്‍ തല മത്സരം ഏപ്രില്‍-22 ന് കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്തില്‍ അരങ്ങേറും. ഏപ്രില്‍ 26,27 തിയ്യതികളില്‍ ദാറുല്‍ ഹുദായില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ച് കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു സോണുകളായ ഉത്തര,ദക്ഷിണ, മലബാര്‍ മേഖലകളില്‍ യഥാക്രമം ദാറുല്‍ ഹസനാത്ത് കണ്ണാടിപ്പറമ്പ്, ഇസ്വാലാഹുല്‍ ഉലൂം താനൂര്‍, നഹ്ജുറഷാദ് ചാമക്കാല എന്നീ സ്ഥാപനങ്ങളില്‍ എലിമിനേഷന്‍ മത്സരമാണ് ഏപ്രില്‍-22 നു നടക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള മുന്നൂറോളം കലാപ്രതിഭകള്‍ മാറ്റുരക്കുന്ന കലോത്സവം, കൈരളിക്ക് നവ്യാനുഭവമായിരിക്കും. നശീദ്, ഗ്രാമര്‍ ക്വിസ്, ടാലന്റ് ഹണ്ട്, മള്‍ട്ടി ലിന്‍ഗ്വല്‍ ഒറേഷന്‍, കാലിഗ്രാഫി മെയ്ക്കിംഗ് തുടങ്ങിയ ശ്രദ്ദേയ ഇനങ്ങള്‍ സിബാഖില്‍ മാറ്റുകൂട്ടും. മത്സര വൈവിധ്യം കൊണ്ടും വ്യത്യസ്ഥത കൊണ്ടും സിബാഖ്-14 ഏറെ വേറിട്ടു നില്‍ക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
- Darul Hasanath Islamic Complex