തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ അന്തര്‍ കലാലയ കലോത്സവം സിബാഖ് 14 ന് ഇന്ന് അരങ്ങുണരും. സംസ്ഥാനത്തെ മൂന്നു കേന്ദ്രങ്ങളിലായാണ് പ്രാഥമിക ഘട്ട മത്സരങ്ങള്‍ക്ക് നടക്കുന്നത്. വൈവിധ്യവും വ്യത്യസ്തവുമായ നൂറോളം മത്സര ഇനങ്ങളിലായി ആയിരത്തിലധികം പ്രതിഭകള്‍ മാറ്റുരക്കും. സബ് ജൂനിയര്‍ മത്സരങ്ങള്‍ തൃശൂര്‍ ജില്ലയിലെ ചാമക്കാല നഹ്ജുല്‍ ഹുദാ അറബിക് കോളേജിലും ജൂനിയര്‍ മത്സരങ്ങള്‍ മലപ്പുറം ജില്ലയിലെ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജിലും അരങ്ങേറും. സീനിയര്‍ മത്സരങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയിലെ ദാറുല്‍ ഹസനാത്ത് അറബിക് കോളേജ് വേദിയാകും. തൃശൂര്‍ ചാമക്കാലയില്‍ SKSSF സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. താനൂര്‍ ഇസ്‌ലാഹൂല്‍ ഉലൂമില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സീനിയര്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന കണ്ണൂര്‍ ദാറുല്‍ ഹസനാത്തില്‍ കെ എം ഷാജി എം.എല്‍.എ മത്സരം ഉദ്ഘാനം ചെയ്യും. സമസ്ത മുശാവറ മെമ്പര്‍ മാണിയൂര്‍ അഹ്മദ് മൗലവി, കണ്ണൂര്‍ ജില്ലാ നാഇബ് ഖാസി ഹാഷിം കുഞ്ഞിക്കോയത്തങ്ങള്‍ സംബന്ധിക്കും. സിബാഖ്-2014 ന്റെ ഗ്രാന്റ് ഫിനാലെ ഈമാസം 26,27 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ വാഴ്‌സിറ്റി കാമ്പസില്‍ നടക്കും.
- Darul Huda Islamic University