തജ്‌രിബ മതശാക്തീകരണ പദ്ധതി 50 കേന്ദ്രങ്ങളില്‍

കോഴിക്കോട് : SKSSF ത്വലബാ വിംഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌ക്കരിച്ച തജ്‌രിബ മഹല്ല്തല മത ശാക്തീകരണ പദ്ധതി വെക്കേഷന്‍ സമയമായ എപ്രില്‍ - മെയ് മാസങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 50 മഹല്ലുകളില്‍ നടപ്പിലാക്കും. പ്രത്യേക പരിശീലനം നേടിയ 200 മതവിദ്യാര്‍ഥികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മഹല്ല് ശാക്തീകരണം, മതവിദ്യാഭ്യാസ സംരക്ഷണം, ധര്‍മബോധനം, കരിയര്‍ ഗൈഡന്‍സ് എന്നിവയാണ് തജ്‌രിബയിലൂടെ ലക്ഷ്യമാക്കുന്നത്. മഹല്ല് സര്‍വ്വേ, ഗൃഹസന്ദര്‍ശനം, കുരുന്നുകൂട്ടം, ടീനേജ് കോണ്‍ഫറന്‍സ്, യൂത്ത്മീറ്റ്, വയോജന സംഗമം, കുടുംബസംഗമം, വനിതാ മീറ്റ്, ലഘുലേഖ വിതരണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി മഹല്ലുകലില്‍ നടക്കുക. നീലഗിരി-5, വയനാട്-10, കാസര്‍കോഡ്-5, കോഴിക്കോട്-10, മലപ്പുറം-10, പാലക്കാട്-5, തിരുവനന്തപുരം-5 എന്നിങ്ങിനെയാണ് ജില്ല തിരിച്ചുള്ള മഹല്ലുകളുടെ എണ്ണം. ഇതോടെ പദ്ധതി നടപ്പിലാവുന്ന മഹല്ലുകളുടെ എണ്ണം 100 ആകും. 
- SKSSF STATE COMMITTEE