ബഹ്റൈന്‍ : രാഷ്ട്ര രക്ഷക്ക് സഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ദിച്ചു എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ കര്‍ണ്ണാടകക്ലബ്ബില്‍ നടത്തിയ 'മനുഷ്യജാലിക' പ്രവാസി സമൂഹത്തിന് സ്‌നേഹ സൗഹാര്‍ദ്ദ സന്ദേശം പകര്‍ന്ന് നല്‍കിയ ജനകീയ സംഗമമായി.
ബഹ്‌റൈനിലെ വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം നൂറുകണക്കിന് യുവജന വിദ്യാര്‍ത്ഥികള്‍ രാജ്യ നന്‍മക്കായി കൈകള്‍ കോര്‍ത്ത് പ്രതിജ്ഞയെടുത്തത് മതൃരാജ്യത്തോടുള്ള ആത്മസ്‌നേഹത്തിന് കരുത്ത് നല്‍കുന്നതായി. തീവ്രവാദത്തിനും ഫാഷിസത്തിനും വിഘടന ചിന്തക്കും എതിര് നില്‍ക്കുന്ന വിവേകമുള്ള ജനത വളര്‍ന്ന് വന്നാല്‍ ഊര്‍ജ്ജ സ്വലതയോടെ ഉയര്‍ന്ന് നില്‍കാന്‍ ഭാരത നാടിന് സാധിക്കുമെന്നും ഈ യാധാര്‍ത്ഥ്യം തിരിച്ചറിയാനും മത ബോധമുള്ള വിദ്യാര്‍ത്ഥി യുവജന വി'ാഗത്തെ ഈ മാര്‍ക്ഷത്തില്‍ അണിനിരത്താനും നാട്ടിലും മറുനാട്ടിലും എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന വിജയകരമായ ഇടപെടലുകള്‍ ഏറെ ശ്ലാഘനീയമാണെന്നും ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ ഓര്‍മപ്പെടുത്തി.
എസ്.കെ.എസ്.എസ്.എഫ് വൈസ്.പ്രസിഡന്റ് ഷൗക്കത്തലി ഫൈസി അധ്യക്ഷതയില്‍ സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ആക്‌സിഡന്റ് & എമര്‍ജന്‍സി വി'ാഗത്തിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി ചെറിയാന്‍ മുഖ്യാതിഥി യായിരുന്നു. സമസ്ത കേരള സുന്നീ ജമാഅത്ത് കോഡിനെറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി പ്രമേയ പ്ര'ാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ട്രഷറര്‍ നൗഷാദ് വാണിമേല്‍ മനുഷ്യജാലികക്ക് നേത്രത്വം നല്‍കി.
കെ.എം.സി.സി പ്രസിഡന്റ് എസ്.വി. ജലീല്‍, ശിഫ അല്‍ ജസീറ മാനേജര്‍ ഹബീബ് റഹ്മാന്‍, എൈ.സി.ആര്‍.എഫ് മെമ്പര്‍ കെ.ടി സലിം, ഗ്ലോബല്‍ ഇന്ത്യ അസോസിയേഷന്‍ സെക്രട്ടറി ചെമ്പന്‍ ജലാല്‍, സിജി ബഹ്‌റൈന്‍ കോഡിനെറ്റര്‍ റഫീഖ് അബ്ദുള്ള, സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, കേരളീയസമാജം പ്രധിനിധി എ.സി.എ ബക്കര്‍ സാഹിബ്, പ്രദീപ് പുരവങ്ങര , കെ.സി മുഹമ്മദലി (തേജസ്), ജലീല്‍ (മാധ്യമം), തേവലക്കര ബാദുഷ (ചന്ദ്രിക) തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സിക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് സ്വാഗതവും വൈസ്. പ്രേസിഡന്റ് ഇസ്മായില്‍ മൗലവി വേളം നന്ദിയും പറഞ്ഞു.