ജംഇയത്തുല്‍ ഖുതുബാഇന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം : ചെര്‍ക്കളം അബ്ദുള്ള
എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു
കാസറഗോഡ്
: ജംഇയത്തുല്‍
ഖുതുബാഇന്റെ പ്രവര്‍ത്തനങ്ങള്‍
ശ്ലാഘനീയമാണെന്നും,
നാടിന്റെ
ഭാഗധേയത്വം നിര്‍ണ്ണയിക്കുന്നതില്‍
ഖതീബുമാര്ക്ക് ബാധ്യതകള്‍
ഉണ്ടെന്നും സമൂഹത്തില്‍
ഒരുപാട് മാറ്റങ്ങള്‍ കൊണ്ട്
വരാന്‍ ഖതീബുമാര്ക്ക്
സാധിക്കുമെന്നും SMF
ജില്ലാ പ്രസിഡന്റ്
ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.
SYS അറുപതാം
വാര്‍ഷിക സമ്മേളനത്തിന്റെ
ഭാഗമായി ചെര്‍ക്കള ഖുവ്വത്തുല്‍
ഇസ്ലാം മദ്രസ്സയില്‍ വെച്ച്
ചേര്ന്ന ജില്ലാ ജംഇയത്തുല്‍
ഖുതുബ വല്‍ ഉമറാ സംഗമം ഉദ്ഘാടനം
ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു
അദ്ദേഹം. വര്‍ക്കിംഗ്
പ്രസിഡന്റ് എം.എ.
ഖാസിം മുസ്ലിയാര്‍
അധ്യക്ഷം വഹിച്ച സംഗമത്തില്‍
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി
യു.എം.
അബ്ദു റഹിമാൻ
മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക്
നേതൃത്വം നല്കി. ജംഇയത്തുല്‍
ഖുതുബ ജില്ലാ സെക്രട്ടറി
ഇ.പി.ഹംസത്തു
സആദി സ്വാഗതം പറഞ്ഞു.
മാലിക് ദീനാര്‍
മസ്ജിദ് ഖത്തീബ് മജീദ് ബാഖവി
മുഖ്യ പ്രഭാഷണം നടത്തി.
SYS സ്റ്റേറ്റ്
വൈസ് പ്രസിഡന്റ് മെട്രോ
മുഹമ്മദ് ഹാജി, ജില്ലാ
സെക്രട്ടറി അബ്ബാസ് ഫൈസി,
ഖത്തര്‍ അബ്ദുള്ള
ഹാജി പുത്തിഗെ, അബ്ദുല്‍
സലാം ദാരിമി ആലംപാടി,
ഇബ്രാഹിം ഫൈസി
ജെടിയാര്‍ , താജുദ്ദീന്‍
ദാരിമി പടന്ന, സി.ബി.അബ്ദുള്ള
ഹാജി, മൂസ
ബി ചെര്‍ക്കള എന്നിവര്‍
സംസാരിച്ചു. - HAMEED KUNIYA Vadakkupuram