ജമാഅത്തെ ഇസ്‌ലാമി സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം : SKSSF

കോഴിക്കോട് : ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണ ഘടന ദേശ വിരുദ്ധ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സ്ത്യവാങ്മൂലത്തില്‍ പറഞ്ഞ സാഹചര്യത്തില്‍ ജമാഅത്തിനോടടുപ്പം കാണിക്കുന്ന മതേതര രാഷ്ട്രീയ കക്ഷികളും നേതാക്കളും പുനരാലോചനയ്ക്ക് തയ്യാറാകാണമെന്നും താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന വര്‍ക്ഷീയ തീവ്രവാദി സംഘടനകളെ കൂട്ടു പിടിക്കുന്ന നിലപാട് തല മറന്ന് എണ്ണ തേക്കുന്നതിന്ന് തുല്യമാണെന്നും SKSSF സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. രാഷ്രത്തിന്റെ അഖണ്ഢതയും ഐക്യവും തകര്‍ക്കുന്ന നക്‌സലൈറ്റുകളും മതതീവ്രവാദികളുമായി ചേര്‍ന്ന് നിന്ന് ജമാഅത്തുകാര്‍ നടത്തിവരുന്ന സമരമുഖങ്ങള്‍ നാട്ടിന്നാപത്താണെന്ന് ഇതുവഴി ബോധ്യപ്പെട്ടു.
മതരാഷ്ട്രവാദത്തെ പ്രചരിപ്പിക്കുകയും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ജമാഅത്ത് സാഹിത്യങ്ങള്‍ കണ്ടുകെട്ടണമെന്നും ജമാഅത്തിന്റെ കപടമുഖം തിരിച്ചറിഞ്ഞ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
കുഞ്ഞാലന്‍കുട്ടി ഫൈസി ആധ്യക്ഷം വഹിച്ചു. ടി.പി സുബൈര്‍ മാസ്റ്റര്‍ , .പി. അഷ്‌റഫ്, ശര്‍ഹബീല്‍ മഅ്‌റൂഫ്, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ , ഫൈസല്‍ ഫൈസി, കബീര്‍ റഹ്മാനി, സിറാജ് ഫൈസി, കാസിം നിസാമി, കോയ ദാരിമി, നൂറുദ്ദീര്‍ ഫൈസി റാഷിദ് അശ്അരി, ബഹാവുദ്ദീന്‍ റഹ്മാനി, സുബുലുസ്സലാം, മിദ്‌ലാജ് അലി തുടങ്ങിയവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE