സമസ്‌ത ബഹ്റൈന്‍ സല്‍മാനിയ ഏരിയ മീലാദ്‌ സമ്മേളനം സംഘടിപ്പിച്ചു

സയ്യിദ്‌ ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
സല്‍മാനിയ : മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നിജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്റെ ഭാഗമായി സല്‍മാനിയ ഏരിയ മീലാദ്‌ സമ്മേളനം സിഞ്ച്‌ ബു അലി റസ്റ്റോറന്റ്‌ പാര്‍ട്ടി ഹാളില്‍ വച്ച്‌ സംഘടിപ്പിച്ചുബഹ്‌റൈന്‍ സമസ്‌ത കേന്ദ്രകമ്മറ്റി പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തില്‍ സമസ്‌ത കോഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായി. സമസ്‌ത ജനറല്‍ സെക്രട്ടറി എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ്‌ ഹാജി, മൂസ മൌലവി വണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- samasthanews.bh