കേരള മുസ്ലിം ചരിത്രം പുനര്‍ പഠനത്തിനു വിധേയമാക്കപ്പെടേണ്ടതുണ്ട് : ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി

ഡോബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി
ഉദ്ഘാടനം ചെയ്യുന്നു
കാസര്‍ഗോഡ് : അറബ് സ്രോതസ്സുകളുടെയും കണ്ടെടുക്കപ്പെട്ട ശിലാലിഖിതങ്ങളുടെയും നാണയങ്ങളുടെയും അടിസ്ഥാനത്തില്‍ കേരള മുസ്ലിം ചരിത്രം പുനര്‍ പഠനത്തിനു വിധേയമാക്കേണ്ടതുണ്ടെന്നും ഇസ്ലാം 9 ാം നൂറ്റാണ്ടിലാണ് കേരളത്തിലെത്തിയതെന്ന ചില ചരിത്രകാരന്മാരുടെ വാദം ഏറെ ബാലിശമാണെന്നും ദാറുല്‍ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി. ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇസ്ലാം കേരളത്തിലെത്തിയിട്ടുണ്ട്. പ്രവാചകര്‍ മുഹമ്മദ് നബിയുടെ അനുചരരായ സ്വഹാബികള്‍ കേരളക്കരയില്‍ പ്രബോധനവുമായി ധാര്‍മികാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അങ്ങനെയാണ് മാലിക് ദീനാറും സംഘവും കേരളത്തിലെത്തി പത്ത് പള്ളികള്‍ നിര്‍മ്മിച്ചത്. അതില്‍പ്പെട്ട തളങ്കര മാലിക് ദീനാര്‍ പള്ളി
പൈത്യകത്തിന്റെ നിത്യ സ്മാരകമാണെന്നും അറേബ്യയും ഭാരതവും പ്രാചീന കാലം മുതല്‍ തന്നെ കച്ചവടബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്ന വസ്തുത തീര്‍ത്തും ചരിത്രപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള മുസ്‌ലിംകള്‍: ഉല്‍പത്തി, ചരിത്രം, വികാസം എന്ന ശീര്‍ഷകത്തില്‍ കാസര്‍ഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ദാറുല്‍ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ബിരുദ ദാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡെവോട്ടഡ് ഇസ്ലാമിക് ആക്ടിവിടീസിന്റെ (ഹാദിയ) കാസര്‍ഗോഡ് ചാപ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖാ അഹ്മദ് മൗലവി ആമുഖ ഭാഷണം നടത്തി.
'പൗരാണിക കാലത്തെ ഇന്തോ-അറബ് ബന്ധങ്ങള്‍, കേരളത്തിലെ ഇടപെടലുകള്‍' എന്ന വിഷയത്തില്‍ പ്രമുഖ ചരിത്രകാരന്‍ അബ്ദുല്‍ റഹ്മാന്‍ മങ്ങാടും, 'കേരളം-അറബ് ബന്ധങ്ങള്‍ ഇസ്ലാമിന്റെ ആവിര്‍ഭാവഘട്ടത്തിലും ശേഷവും' എന്ന വിഷയത്തില്‍ സാഫി ഇസ്റ്റിറ്റിയൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് മേധാവി കെ.ടി ഹാരിസ് ഹുദവി കുറ്റിപ്പുറവും, 'ശിലാലിഖിതങ്ങളും നാണയങ്ങളും: കേരളീയ ഇസ്ലാമിന്റെ കാലഗണന' എന്ന വിഷയത്തില്‍ പ്രമുഖ ചരിത്ര ഗവേഷകന്‍ കെ. അബൂബക്കര്‍ മാസ്റ്ററും, 'മാലിക് ദീനാറും കേരള മുസ്ലിം ചരിത്രവും' എന്ന വിഷയത്തില്‍ സത്യധാര ദൈ്വവാരിക എഡിറ്റര്‍ സ്വാദിഖ് ഫൈസി താനൂരൂം, 'ഒമ്പത്-പത്ത് നൂറ്റാണ്ടുകളിലെ കേരള ഇസ്ലാം: സുലൈമാനുത്താജിറിന്റെ അടയാളപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഒരു പഠനം' എന്ന വിഷയത്തില്‍ പ്രമുഖ ചരിത്ര ഗവേഷകന്‍ സൈനുദ്ധീന്‍ മന്ദലാംകുന്നും, 'ഇന്ത്യാ മഹാ സമുദ്രവും ദക്ഷിണേന്ത്യന്‍ തീരങ്ങളിലെ വൈജ്ഞാനിക പ്രഭാവവും' എന്ന വിഷയത്തില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂരും, 'കേരളത്തിലെ സൂഫീ ധാരകള്‍ സ്വാധീനവും അനന്തരവും' എന്ന വിഷയത്തില്‍ പ്രമുഖ ചരിത്ര ഗവേഷകന്‍ കക്കാട് മുഹമ്മദ് ഫൈസിയും വിഷയാവതരണം നടത്തി.
അദര്‍ ബുക്‌സ് ഡയറക്ടര്‍ ഔസാഫ് ഹസന്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. നവാസ് നിസാര്‍, പി. ബി അബ്ദുല്‍ റസാഖ് എം. എല്‍. , എന്‍. എ നെല്ലിക്കുന്ന് എം. എല്‍. , എസ്. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ചെര്‍ക്കളം അബ്ദുല്ല, യഹ്‌യ തളങ്കര, സയ്യിദ് ഫൈസല്‍ ഹുദവി, അബ്ദുല്‍ മജീദ് ബാഖവി, സി. ടി അഹ്മദലി, എം. എ ഖാസിം മുസ്ലിയാര്‍, എം. എ റഹ്മാന്‍, മഹ്മൂദ് ഹാജി കടവത്ത്, സി. മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, സി. എച്ച് ശെരീഫ് ഹുദവി,ഹനീഫ് ഹുദവി ദേലംപാടി, അസ്ലം പടിഞ്ഞാര്‍, എം. സി ഖമറുദ്ധീന്‍, കെ. കെ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, സുലൈമാന്‍ ബാങ്കോട്, റഷീദ് ബെളിഞ്ചം, റഫീഖ് ഹുദവി കാട്ടുമുണ്ട, ഹസൈനാര്‍ ഹാജി തളങ്കര, സിദ്ധീഖ് നദ്‌വി ചേരൂര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, യൂനുസ് അലി ഹുദവി, മോയിന്‍ ഹുദവി മലയമ്മ, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി, ടി.സി അഹ്മദലി ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod