സാംസ്‌കാരിക തകര്‍ച്ച അപകടകരം : ആലിക്കുട്ടി മുസ്‌ലിയാര്‍

കല്‍പറ്റ : സാമൂഹികമായും വിദ്യാഭ്യാസപരമായും പുരോഗതിയുടെ പരമോന്നതി പ്രാപിച്ച ആധുനിക ലോകം സാംസ്‌കാരിക തകര്‍ചയുടെ മുന്നിലാണെന്ന് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. സുന്നീ യുവജന സംഘം പൈതൃക യാത്രയോടനുബന്ധിച്ച് കല്‍പറ്റയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വളര്‍ച്ച നമ്മെ ഏറെ പുരോഗതിയിലേക്ക് നയിച്ചെങ്കിലും സാംസ്‌കാരികമായ അധപതനം അന്ധകാരത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹാജി.കെ മമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായ്, ഇബ്‌റാഹീം ഫൈസി പേരാല്‍, പി.സുബൈര്‍, അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍. .പി മുഹമ്മദലി, അഹമ്മദ് തെര്‍ളായ്,
മുജീബ് ഫൈസി പൂലോട്, ഇസ്മാഈല്‍ ഹാജി എടച്ചേരി സംബന്ധിച്ചു.
- Sysstate Kerala