ദുബൈ
: തെന്നിന്ത്യയിലെ
പ്രഥമ ഇസ്‌ലാമിക സര്‍വകലാശാലയായ
ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന
മഹാ സമ്മേളനം ഫെബ്രുവരി 21
മുതല്‍ ചെമ്മാട്
ഹിദായ നഗറില്‍ നടക്കും.
പന്ത്രണ്ട്
വര്‍ഷത്തെ ദാറുല്‍ഹുദാ കോഴ്‌സ്
പൂര്‍ത്തിയാക്കിയ 460
യുവപണ്ഡിതരാണ്
ഈ വര്‍ഷം ബിരുദം വാങ്ങുന്നത്.
സമ്മേളന
പ്രചരണാര്‍ത്ഥം ദാറുല്‍ ഹുദാ
ഇസ്‌ലാമിക് യുനിവേഴ്‌സിറ്റി
ദുബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന
സൗഹൃദ സംഗമം ഫെബ്രുവരി 6
ന് അല്‍ബറാഹ
കെഎംസിസി ഓഡിറ്റോറിയത്തില്‍
വെച്ച് നടക്കും. പരിപാടിയില്‍
പ്രബോധന വീഥിയില്‍ വഴിയില്‍
ദാറുല്‍ ഹുദാ എന്ന വിഷയത്തില്‍
ദാറുല്‍ ഹുദ വി.സി
ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വിയും പാരമ്പര്യ
ഇസ്‌ലാമിന്റെ ആധുനിക വായന
എന്ന വിഷയത്തില്‍ മലയാളം
യൂണിവേഴ്സിറ്റി പ്രൊഫ.
ഡോ. സുബൈര്‍
ഹുദവി ചേകനൂര്‍ എന്നിവര്‍
പ്രഭാഷണം നടത്തും.
കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
0508160980.
- Dubai SKSSF