തജ്‌രിബ ജില്ലാ സംഗമം സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
മലപ്പുറം
: SKSSF ത്വലബാ വിംഗ്
നടപ്പിലാക്കുന്ന തജ്‌രിബ
മഹല്ല് തല മതശാക്തീകരണ
പദ്ധതിയുടെ ഭാഗമായി നടക്കുന്ന
ജില്ലാ സംഗമങ്ങള്‍ക്ക്
തുടക്കമായി. മലപ്പുറം
സുന്നി മഹലില്‍ നടന്ന സംഗമത്തില്‍
പാണക്കാട് സയ്യിദ് സാബിഖലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും
സര്‍ട്ടിഫിക്കറ്റ് വിതരണവും
നിര്‍വഹിച്ചു. അനീസ്
ഫൈസി മാവണ്ടിയൂര്‍ ആധ്യക്ഷം
വഹിച്ചു. ഹസന്‍
സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം
നടത്തി. റിയാസ്
പാപ്ലശ്ശേരി, സി.പി
ബാസിത് ചെമ്പ്ര, സയ്യിദ്
ഫാരിസ് തങ്ങള്‍ മേല്‍മുറി,
ഉമറുല്‍ ഫാറൂഖ് മണിമൂളി
പ്രസംഗിച്ചു. റാശിദ്
വി.ടി വേങ്ങര സ്വാഗതവും
റഷീദ് കാവനൂര്‍ നന്ദിയും
പറഞ്ഞു.
- twalabastate wing