SKSSF റമദാന്‍ കാമ്പയിന്‍ വിജയിപ്പിക്കും : SKSSF കളമശ്ശേരി മേഖല

കളമശ്ശേരി : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF സംസ്ഥാന കമ്മിറ്റി നടത്തുന്ന റമദാന്‍ കാമ്പയിന്‍റെ ഭാഗമായി കളമശ്ശേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹചാരി ഫണ്ട് ശേഖരണം, സത്യധാര പ്രചരണം, തസ്കിയത്ത് കാമ്പ്, ഇഫ്താര്‍ സംഗമം എന്നിവ നടത്താനും യൂണിറ്റ് തലത്തില്‍ റമളാന്‍ മുന്നൊരുക്ക പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. കളമശ്ശേരി മര്‍ക്കസ് ഹാളില്‍ ചേര്‍ന്ന കളമശ്ശേരി മേഖല ലീഡേഴ്സ് മീറ്റ് സിയാദ് മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്‍റ് ഫൈസല്‍ ഹുദവി അധ്യക്ഷത വഹിച്ചു. SKSSF ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കുന്നുപടി മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം പരീദ്കുഞ്ഞ് മുണ്ടംപാലം, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി നൌഫല്‍ കുട്ടമശ്ശേരി, സെക്രട്ടറിമാരായ മുഹമ്മദ് ഹസീം, സിയാദ് ചിറ്റേത്തുകര, ലത്തീഫ് മൂലേപ്പാടം, തസ്‍ലിം ഓലിമുകള്‍ , ജിയാസ്, അബ്ദുസ്സലാം, മുഹമ്മദ് മണക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി അബ്ദുസ്സമദ് സ്വാഗതവും ട്രഷറര്‍ മന്‍സൂര്‍ നന്ദിയും പറഞ്ഞു.
- Abdu samad