SKSSF തൊട്ടാറ യൂണിറ്റ് സംഘടിപ്പിക്കുന്ന മര്‍ഹൂം ടി.കെ.എം. ബാവ മുസ്‍ലിയാര്‍ അനുസ്മരണവും റമളാന്‍ ഉദ്ബോധനവും 06 ന്

പാലക്കാട് : SKSSF തൊട്ടാറ യൂണിറ്റ് സംഘടിപ്പിക്കുന്ന മര്‍ഹൂം ടി.കെ.എം. ബാവ മുസ്‍ലിയാര്‍ അനുസ്മരണവും റമളാന്‍ ഉദ്ബോധനവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ജൂലൈ 6 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് തൊട്ടാര ഹയാത്തുല്‍ ഇസ്‍ലാം മദ്റസയില്‍ നടക്കും. SMF ചെയര്‍മാന്‍ സയ്യിദ് പി.. തങ്ങള്‍ ഉദ്ഘാടനം ചെയ്യും. SKSSF സ്റ്റേറ്റ് സെക്രട്ടറി മുസ്തഫ അശ്റഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തും. എസ്. മുഹമ്മദ് മുസ്‍ലിയാര്‍, അശ്റഫ് ദാരിമി, ശിഹാബുദ്ദീന്‍ അശ്റഫി, മുഹമ്മദലി ദാരിമി, സൈതലവി കോയ ദാരിമി, ഹംസ മുസ്‍ലിയാര്‍ തൊട്ടാര, സൈതലവി തൊട്ടാര, ശൌക്കത്ത് തൊട്ടാര, നിയാസ് അലി സംബന്ധിക്കും.
- Saidalavi K