റമാളാനിനെ വരവേല്‍ക്കാന്‍ തയ്യാറാവുക : ഖാസി ത്വാഖാ അഹ്മദ് മൗലവി

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ റംസാന്‍ ക്യാമ്പയിനു തുടക്കമായി. ഭക്തിയുടെയും ആരാധാനയുടെയും ദിനങ്ങളെ നാം ആവേശപൂര്‍വ്വം വരവേല്‍ക്കണമെന്ന് എം ഐ സി പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവി പറഞ്ഞു. എം ഐ സി യില്‍ റംസാന്‍ ക്യാമ്പയിന്‍ ഉല്‍ഘാടനം ചെ.യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി യു എം അബ്ദുറഹ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു. കെ മൊയ്തീന്‍ കുട്ടി ഹാജി, ടി ഡി അഹ്മദ് ഹാജി, ജലീല്‍ കടവത്ത്, സി അഹ്മദ് മുസ്ലിയാര്‍ , സ്വാലിഹ് മാസ്റ്റര്‍ തൊട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
- mic ksd