പള്ളികളുടെ സൗന്ദര്യം പ്രകടമാക്കേണ്ടത് ആത്മാര്‍ത്ഥ കര്‍മ്മങ്ങളിലൂടെ : ഹമീദലി തങ്ങള്‍

പൊന്നാനി : പള്ളികള്‍ സംസ്‌കാരത്തിന്റെ ദീപ സ്തംഭങ്ങളാണെന്നും അതിന്റെ സൗന്ദര്യം പ്രകടിപ്പിക്കേണ്ടത് ബാഹ്യമായ ചന്തത്തിലല്ല, ആത്മാര്‍ത്ഥമായ കര്‍മ്മങ്ങള്‍ കൊണ്ടാണെന്നും പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ പറഞ്ഞു. പുനര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുറങ്ങ് എ എം നഗര്‍ മസ്ജിദ് മഗ്‌രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു തങ്ങള്‍. പള്ളികളുടെ സംസ്‌കാരം നമുക്ക് പകര്‍ന്നത് മുന്‍ഗാമികളാണ്. അത് വരും തലമുറക്ക് കൈമാറാന്‍ നമുക്ക് കഴിയണം. ടി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇബാദ് വൈസ് ചെയര്‍മാന്‍ അജ്ദുല്‍ജലീല്‍ റഹ്മാനി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മാരാമുറ്റം, മഹല്ല് ഖത്തീബ് ഉമര്‍ ദാരിമി, സയ്യിദ് താഹാ ഹുസൈന്‍ ഐദറൂസി, ശഹീര്‍ അന്‍വരി, അബ്ദുറസാഖ് പുതുപൊന്നാനി, ഇമാം അബ്ദുല്‍ വാഹിദ് വാഫി, പി പി ഉമര്‍, കുഞ്ഞിമോന്‍, മുഹമ്മദ്, കെ വി ഹംസ, എം എ ഹസീബ്, ശരീഫ് മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു.
- Rafeeq Puthuponani