ജീര്‍ണ്ണതക്കെതിരെ മഹല്ലുകളില്‍ ഉദ്‌ബോധനം വേണം : ഖത്തീബ് സംഗമം

പൊന്നാനി : വ്യാപകമാവുന്ന ജീര്‍ണ്ണതകള്‍ക്കെതിരെ മഹല്ലുകളില്‍ ഉദ്‌ബോധനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എസ്.വൈ.എസ് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ചങ്ങരംകുളത്ത് സംഘടിപ്പിച്ച പൊന്നാനി മണ്ഡലം ഖത്തീബ് സംഗമം തീരുമാനിച്ചു. റമദാനില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും മാസാന്ത പണ്ഡിത ചര്‍ച്ച സംഘടിപ്പിക്കാനും ധാരണയായി. ജില്ലാ സെക്രട്ടറി പി.വി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. കെ. മൂസ മുസ്‌ലിയാര്‍ വളയംകുളം അധ്യക്ഷത വഹിച്ചു. ഇബാദ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ വിഷയമവതരിപ്പിച്ചു. ഹംസ ഫൈസി ഞാലില്‍ , സയ്യിദ് ത്വാഹാ ഹുസൈന്‍ ഐദറൂസി, ജഅ്ഫര്‍ സാദിഖ് ജസ്‌രി, അബ്ദുറസാഖ് പുതുപൊന്നാനി, പി എ അബ്ദുറസാഖ് മുസ്‌ലിയാര്‍ കക്കിടിപ്പുറം, എന്‍.എം മുഹമ്മദലി അശ്‌റഫി എന്നിവര്‍ പ്രസംഗിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്തബാഅ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മാരാമുറ്റം (പ്രസി.), കെ.വി.എ മജീദ് ഫൈസി കൊല്ലന്‍പടി (സെക്രട്ടറി), അബ്ദുല്‍ ജലീല്‍ റഹ്മാനി കറുകത്തിരുത്തി (ട്രഷറര്‍) കെ.വി മുഹ്‌യിദ്ദീന്‍കുട്ടി അന്‍വരി, എം.ടി. അബൂബക്കര്‍ ദാരിമി കൊഴിക്കര, പി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ചെറവല്ലൂര്‍ (വൈസ് പ്രസി.), നൗഫല്‍ ഹുദവി ചങ്ങരംകുളം, സാദിഖ് ഫൈസി അലനല്ലൂര്‍ (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
- Rafeeq Puthuponani