''വിജ്ഞാന വിരുന്ന്'': അബുദാബി റമദാന്‍ പ്രഭാഷണത്തിൻറെ ബ്രോഷര്‍ പ്രകാശന കര്‍മ്മം നടത്തി

അബൂദാബി: എസ്.കെ.എസ്.എസ്.എഫ് അബൂദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ''വിജ്ഞാന വിരുന്ന്'' റമദാന്‍ പ്രഭാഷണ പരിപാടിയുടെ ബ്രോഷര്‍ പ്രകാശന കര്‍മ്മം നൗഷാദ് മിഅറാജ് കളനാടിന് നല്‍കിക്കൊണ്ട് യൂസുഫ് ഹാജി ബന്ദിയോട് നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡെന്റ് മുഹമ്മദലി ദാരിമി, അബൂദാബി സ്‌റ്റേറ്റ് പ്രസിഡെന്റ് സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ , ജന.സെക്രട്ടറി ഹാരിസ് ബാഖവി കടമേരി, സിംസാറുല്‍ ഹഖ് ഹുദവി,  സുന്നീ സെന്റര്‍ വൈ. പ്രസിഡെന്റ് പല്ലാര്‍ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ , പ്രസിഡെന്റ് ഡോ.അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍ , ഇസ്‌ലാമിക് സെന്റര്‍ മുന്‍ സെക്രെട്ടറി മൊയിതീന്‍ ഹാജി കടന്നപ്പള്ളി, സെന്റര്‍ ജന. സെക്രെട്ടറി എം.പി.എം റഷീദ്, എസ്.കെ.എസ്.എസ്.എഫ്  അബൂദബി-കാസറഗോഡ് ജില്ലാ ജന. സെക്രട്ടറി ഷമീര്‍ മാസ്റ്റര്‍ പരപ്പ, ഷാഫി സിയാറത്തുങ്കര എന്നിവര്‍ പങ്കെടുത്തു. ജൂലൈ 18ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രഗത്ഭ വാഗ്മി ഹാഫിസ് അബൂബക്കർ നിസാമി (അൽ അസ്ഹർ യൂണിവേഴ്സിറ്റി) മുഖ്യ പ്രഭാഷണം നിർവഹിക്കും.