വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമി റംസാന്‍ കാമ്പയിന്‍ ; കവര്‍ വിതരണോദ്ഘാടനവും പ്രഭാഷണവും ഇന്ന് (05 വെള്ളി)

കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റംസാന്‍ കാമ്പയിനിന്റെ ഭാഗമായുള്ള കവര്‍ വിതരണം ഇന്ന് (05 വെള്ളി) ജില്ലയിലെ മുഴുവന്‍ പള്ളികളില്‍ വെച്ചും ഖത്തീബുമാര്‍ മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിക്കും. 10 വര്‍ഷം പിന്നിട്ട സ്ഥാപനം ജില്ലയിലെ മതമേഖലയില്‍ വഹിച്ച പങ്കിനെകുറിച്ചും സ്ഥാപനത്തിന്റെ ആവശ്യകതയെക്കുറിച്ചും ഖത്തീബുമാര്‍ ഉദ്‌ബോധനം നടത്തും. അക്കാദമി തയ്യാറാക്കിയ ലഘുലേഖ വിതരണവും മുഴുവന്‍ പള്ളികളിലും നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഹല്ലു ഭാരവാഹികളുടേയും ഉസ്താദുമാരുടേയും SYS, SKSSF പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ വീടുകളിലെത്തിക്കുന്ന കവറുകള്‍ ജൂലൈ 19 ന് വെള്ളിയാഴ്ചയോടെ തിരിച്ചു വാങ്ങും. ഇന്ന് പള്ളികളില്‍ നടക്കുന്ന കവര്‍ വിതരണോദ്ഘാടനവും പ്രഭാഷണവും വിജയിപ്പിക്കാന്‍ മുഴുവന്‍ മഹല്ല് ഭാരവാഹികളോടും ഖത്തീബുമാരോടും സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍, അക്കാദമി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
- Haris Baqavi C.P