കാസര്‍കോട്
: പൊതു
സമൂഹം ആധരിക്കപ്പെടുന്ന
പള്ളി ഇമാമുമാരെയും അതോടൊപ്പം
നിരപരാധികളെയും നാട്ടില്‍
നടക്കുന്ന അക്രമസംഭവങ്ങള്‍ക്ക്
പിന്നിലൊക്കെയും കരുവാക്കി
ചിത്രീകരിച്ചും ഭീഷണിപ്പെടുത്തിയും
ചില പോലീസ് ഉദ്യോഗസ്ഥര്‍
നടത്തുന്ന തരംത്താണ നീക്കങ്ങള്‍
വന്‍ പ്രത്യാഘാതം സൃഷ്ടിക്കുകയും
കൂടുതല്‍ വര്‍ഗ്ഗീയ
ചേരിതിരിവുണ്ടാക്കി പ്രശ്‌നം
വശളാക്കുമെന്നും അതിന്‍റെ
പൂര്‍ണ്ണ ഉത്തരവാദികള്‍
പോലീസ് ഉദ്യോഗസ്ഥരായിരിക്കുമെന്നും
SKSSF കാസര്‍കോഡ്
ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം
ഫൈസി ജെഡിയാര്‍ ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
എന്നിവര്‍ പ്രസ്താവനയില്‍
പറഞ്ഞു. അക്രമങ്ങള്‍
ജീവിതത്തിന്‍റെ സമ്പാദ്യമായി
കണക്കാക്കി ചില സാമൂഹിക
ദ്രോഹികള്‍ നടത്തുന്ന ഇത്തരം
സംഭവങ്ങള്‍ എല്ലാ മതവിഭാഗത്തിലും
ചെറിയ ശതമാനം മാത്രമാണുള്ളത്.
ഒരു മതവും
അക്രമവും വര്‍ഗ്ഗീയതയും
പ്രോത്‌സഹായിപ്പിക്കപ്പെടുന്നില്ല.
നാട്ടില്‍
സമാധാനം നിലനില്‍ക്കുന്നതിന്
പ്രധാന കാരണം സൗഹൃദം
ഉല്‍ഭോധിപ്പിച്ചുകൊണ്ടുള്ള
വെള്ളിയാഴ്ച്ചകളിലെ ഇമാമുമാര്‍
പള്ളികളില്‍ നടത്തുന്ന
പ്രഭാഷണമാണ്. ഇത്തരം
സമാധാനത്തിന്‍റെ പ്രചാരകരായ
ഇമാമുമാരെ പള്ളികളില്‍ നിന്ന്
കൊലക്കേസ് പ്രതികളെ പോലെ
ഭീഷണിപ്പെടുത്തി ഇറക്കികൊണ്ട്
പോയി ചോദ്യം ചെയ്യുന്നത്
പ്രതിഷേധാര്‍ഹമാണ്.
പട്ടാപകല്‍
പോലും നടക്കുന്ന അക്രമണങ്ങളും
കത്തിക്കുത്തുകളും തടയാന്‍
പോലും സാധിക്കാത്തത് നിയമപാലകരുടെ
വീഴ്ച്ചയും നിരുത്തരവാദപരമായ
സമീപനം കൊണ്ടാണ്.
അക്രമിക്കപ്പെടുമ്പോള്‍
ആരാധനാലയങ്ങളെ മറയാക്കുന്നത്
വന്‍ഗൂഢാലോചനയുടെ ഭാഗമാണോ
എന്ന് പരിശോധിക്കണം.
നാലാംമൈലില്‍
നടന്ന അക്രമ സംഭവത്തില്‍
കുത്തേറ്റ വെക്തി പള്ളി
കമ്പൗണ്ടിലേക്ക് കയറി
കൂടിയപ്പോള്‍ അവിടെ മഗരിബ്
നിസ്‌ക്കാരത്തിന് നേതൃത്വം
നല്‍കികൊണ്ടിരുന്ന പള്ളി
ഖത്തിബിനെ പോലീസ് സ്റ്റേഷനില്‍
വിളിച്ച് കൊണ്ട് പോയി അഞ്ച്
മണിക്കൂറോളം അന്യായമായി
തടങ്കലില്‍ വെച്ച പോലീസ്
ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍
നിന്നും മാറ്റി നിര്‍ത്തണമെന്നും
പള്ളി ഇമാമുമാരോടും നിരപരാധികളോടും
ഇനിയും ഇത്തരത്തില്‍ പെരുമാറിയാല്‍
SKSSF കൈയ്യും
കെട്ടി നോക്കി നില്‍ക്കില്ലെന്ന്
നേതാകള്‍ പ്രസ്താവനയില്‍
കൂട്ടിചേര്‍ത്തു.