റഹ്മാനിയ്യ റൂബിജൂബിലി: SKSSF ജില്ലാതല നേതൃസംഗമം സംഘടിപ്പിച്ചു

കടമേരി: സമന്വയത്തിന്റെ നാല്പതാണ്ട് എന്ന പ്രമേയാധിഷ്ഠിതമായി ഏപ്രില്‍ 18,19,20,21 തിയ്യതികളില്‍ നടക്കുന്ന കടമേരി റഹ്മാനിയ്യ അറബിക് കോളേജ് റൂബി ജൂബിലി സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് റഹ്മാനിയ്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു  എസ്.കെ.എസ്.എസ്.എഫ് ജില്ലാതല നേതൃസംഗമം ശ്രദ്ധേയമായി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സി.എച്ച് മഹമൂദ് സഅദി അദ്ധ്യക്ഷത വഹിച്ചു. 
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സുബുലുസ്സലാം വടകര ഉല്‍ഘാടനം ചെയ്തു ടി.വി.സി അബ്ദുസ്സമദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.പി അശ്‌റഫ് മൗലവി പ്രൊജക്ട് അവതരിപ്പിച്ചു. അസീസ് ഫൈസി കുയ്‌തേരി, ഫസലുറഹ്മാന്‍ കടമേരി, ഇ.ടി ഫൈസല്‍ ഹസനി നല്ലളം, ഖാസിം നിസാമി പേരാമ്പ്ര, റാശിദ് അശ്അരി, റിയാസ് മാസ്റ്റര്‍ പൈക്കളങ്ങാടി, അസീസ് നടുവണ്ണൂര്‍, ഇല്ല്യാസ് മാങ്ങോട്, മുഹമ്മദ് തറോപ്പൊയില്‍, എ.വി അബ്ദുല്‍ കരീം, വി.അബ്ദുല്ല, പി.ടി മുഹമ്മദ് പ്രസംഗിച്ചു. നാസര്‍ നദ്‌വി ശിവപുരം സ്വാഗതവും കബീര്‍ റഹ്മാനി കാക്കുനി നന്ദിയും പറഞ്ഞു.