തിരുവമ്പാടി: സുന്നി മഹല്ല് ഫെഡറേഷന്‍ ഓമശ്ശേരി മിന്‍ത്വഖ കമ്മിറ്റി നബിദിന ആഘോഷങ്ങളുടെ ഭാഗമായി തിരുവമ്പാടിയില്‍ മീലാദ് റാലിയും പൊതുസമ്മേളനവും നടത്തി. താഴെ തിരുവമ്പാടി പള്ളിയില്‍നിന്ന് ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് വിശ്വാസികളും വിവിധ കലാരൂപങ്ങളുമായി നിരവധി കുട്ടികളും പങ്കെടുത്തു.
ടൗണ്‍ ചുറ്റിയ ശേഷം റാലി ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. ഇ.കെ. ഹുസൈന്‍ ഹാജി, എന്‍. അബ്ദുള്ള ഫൈസി, കെ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍, ഇ.കെ.എം. ദാരിമി കാവന്നൂര്‍, സി. അബ്ദുല്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി. സമാപനസമ്മേളനം എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. ഇ.കെ. ഹുസൈന്‍, സലാം ഫൈസി, പി.സി. കുഞ്ഞാലന്‍കുട്ടി ഫൈസി, കെ.എന്‍.എസ്. മൗലവി, നൂറുദ്ദീന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.