റിയാദ്
: കേരളീയ
മുസ്‍ലിം സമൂഹത്തിലെ ദീനീ
ചൈതന്യത്തിന്‍റെ മൂല്യശക്തി
സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമയാണെന്നും മുസ്‍ലിം സമൂഹം
കേരളത്തില്‍ നേടിയ എല്ലാ
പുരോഗതിക്ക് പിന്നിലും
പ്രവര്‍ത്തിച്ചത് പൂര്‍വ്വ
സൂരികളായ ഉലമാക്കളും
ഉമറാക്കളുമാണെന്നും പാണക്കാട്
സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍
പറഞ്ഞു. ഹൃസ്വ
സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ
തങ്ങള്‍ക്ക് റിയാദ് ഇസ്‍ലാമിക്
സെന്‍റര്‍ നല്‍കിയ സ്വീകരണത്തില്‍
പ്രസംഗിക്കുകയായിരുന്നു
അദ്ദേഹം. സമസ്ത
85-ാം
വാര്‍ഷിക മഹാ സമ്മേളനം വന്‍
വിജയമാക്കാന്‍ ഗള്‍ഫ് സംഘടനകള്‍
ചിട്ടയായ പ്രവര്‍ത്തനം
നടത്തണമെന്നും പ്രവാസികളിലെ
മത ധാര്‍മ്മിക പ്രശ്നങ്ങളെന്ന
പോലെ തന്നെ അവരുടെ ഭൗതിക
പ്രശ്നങ്ങളിലും പുതിയതായി
രൂപം കൊള്ളുന്ന നിയമ സംവിധാനങ്ങളെ
കുറിച്ച് ബോധവല്‍ക്കരിക്കുന്നതിലും
പ്രവാസി സംഘടനകള്‍ ശ്രദ്ധിക്കണമെന്നും
തങ്ങള്‍ പറഞ്ഞു.
സമസ്ത
85-ാം
വാര്‍ഷിക സമ്മേളനത്തിന്‍റെ
ഭാഗമായി മതവിദ്യാഭ്യാസത്തെ
പ്രോത്സാഹിപ്പിക്കുക എന്ന
ലക്ഷ്യത്തോടെ വിശ്വപ്രശസ്ത
ഹദീസ് ഗ്രന്ഥം സ്വഹീഹുല്‍
ബുഖാരിയും അതിന്‍റെ വ്യാഖ്യാനമായ
ഫത്ഹുല്‍ ബാരിയും എന്‍പത്തിയഞ്ച്
മത വിദ്യാര്‍ത്ഥികള്‍ക്ക്
റിയാദ് ഇസ്‍ലാമിക് സെന്‍റര്‍
നല്‍കും. പഠന
തല്‍പരരും നിര്‍ധനരുമായ
വിദ്യാര്‍ത്ഥികളഅക്ക്
അവരുടെ ഉസ്താദുമാരുടെ
സാക്ഷിപത്രമനുസരിച്ചാണ്
നല്‍കുക. സമ്മേളനത്തോടനുബന്ധിച്ച്
കോഴിക്കോട് ഇസ്‍ലാമിക്
സെന്‍റര്‍ കേന്ദ്രീകരിച്ചാമ്
കിത്താബുകള്‍ വിതരണം
ചെയ്യുകയെന്നും റിയാദില്‍
രൂപീകൃതമായ സമ്മേളന സ്വാഗത
സംഘവുമായി സഹകരിച്ച് സെമിനാര്‍,
സംബോസിയം,
ഗള്‍ഫ്
പത്രങ്ങളില്‍ സപ്ലിമെന്‍റ്,
സമ്മേളനം ബിഹ്
സ്ക്രീനില്‍ കാണാനുള്ള
സംവിധാനം എന്നിവ ചെയ്യുമെന്ന്
അദ്ധ്യക്ഷ പ്രസംഗത്തില്‍
മുസ്തഫ ബാഖവി പെരുമുഖം പറഞ്ഞു.
ഇസ്‍ലാമിക്
സെന്‍റര്‍ സൗദി നാഷണല്‍
കമ്മിറ്റി പ്രസിഡന്‍റ്
അബൂബക്കര്‍ ഫൈസി ചെങ്ങമനാട്
ഉദ്ഘാടനം ചെയ്തു.
അബ്ദുറഹ്‍മാന്‍
ബാഫഖി തങ്ങള്‍, ബശീര്‍
പാണ്ടിക്കാട്, സി.പി.
മുഹമ്മദ്
താരിക, ഫവാസ്
ഹുദവി, അബൂബക്കര്‍
ഫൈസി ചുങ്കത്തറ, ആറ്റക്കോയ
തങ്ങള്‍, മുഹമ്മദലി
ഹാജി, അശ്റഫ്
ഫൈസി, ഇഖ്ബാല്‍
കാവനൂര്‍ തുടങ്ങിയവര്‍
പ്രസംഗിച്ചു. അലവിക്കുട്ടി
ഒളവട്ടൂര്‍ സ്വാഗതവും ഹംസ
മൂപ്പന്‍ നന്ദിയും പറഞ്ഞു.