ബഹ്‌റൈന്‍ സമസ്തയും SKSSF ഉം അനുശോചിച്ചു

ബഹ്‌റൈന്‍: SKSSF സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങളുടെയും നിലവിലെ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെയും മാതാവ്‌ പഴയ മാളിയേക്കല്‍ ഖദീജ ഇമ്പിച്ചി ബീവി ഉമ്മയുടെ നിര്യാണത്തില്‍ ബഹ്‌റൈന്‍ സമസ്ത കേരള സുന്നി ജമാഅത്തും ബഹ്‌റൈന്‍ SKSSF ഉം അനുശോചനം രേഖപ്പെടുത്തി. പരേതക്ക് വേണ്ടി പ്രത്യേക  മയ്യിത്ത്‌ നിസ്‌കാരവും പ്രാര്‍ത്ഥനാ സദസ്സും മനാമ യമനി പള്ളിയില്‍ ഇശാ നമസ്കാര ശേഷം നടന്നു. മഹതിക്ക്‌ വേണ്ടി പ്രത്യേക പ്രാര്‍ത്ഥന വ്യഴാഴ്ച്ച സ്വലാത്ത് മജ്ലിസിലും സംഘടിപ്പിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.