കൊടുവള്ളി മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ ലീഡേഴ്‌സ് ക്യാമ്പ് ഇന്ന് മഖാം ശരീഫില്‍

റഫീഖ് സഖരിയ്യ ഫൈസി, അബ്ദുറഹിമാന്‍ ഫൈസി പാണമ്പ്ര ക്ലാസെടുക്കും
മടവൂര്‍ : സമസ്ത കോഴിക്കോട് ജില്ലാ മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച കൊടുവള്ളി മിന്‍ത്വഖ മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് ക്യാമ്പ് സപ്തംബര്‍ എട്ടിന് വ്യാഴാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കും. മടവൂര്‍ സി.എം.മഖാം ശരീഫിലാണ് ക്യാമ്പ് എന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൊടുവള്ളി, കിഴക്കോത്ത്, മടവൂര്‍, നരിക്കുനി, കട്ടിപ്പാറ, താമരശ്ശേരി, പുതുപ്പാടി പഞ്ചായത്തുകളിലെ നൂറില്‍പ്പരം മഹല്ലുകളിലെ ഭാരവാഹികള്‍ ക്യാമ്പില്‍ പങ്കെടുക്കും. പരിപാടി സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി. പി. ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും.
റഫീഖ് സഖരിയ്യ ഫൈസി, അബ്ദുറഹിമാന്‍ ഫൈസി പാണമ്പ്ര എന്നിവര്‍ ക്ലാസെടുക്കും.
പത്രസമ്മേളനത്തില്‍ മിന്‍ത്വഖ വര്‍ക്കിങ് പ്രസിഡന്റ് എം.പി. ആലിഹാജി, ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് അബ്ദുറഹിമാന്‍, കണ്‍വീനര്‍ ടി.കെ. അബൂബക്കര്‍, മൂത്താട്ട് മുഹമ്മദ് ഹാജി എന്നിവര്‍ പങ്കെടുത്തു.