മേലാറ്റൂര്‍: എസ്.കെ.എസ്.എസ്.എഫ്. മേലാറ്റൂര്‍ മേഖലാ കമ്മിറ്റിയുടെ ഏകദിന പ്രവര്‍ത്തക ക്യാമ്പ് തിങ്കളാഴ്ച ഏപ്പിക്കാട് ശംസുല്‍ ഹുദാ മദ്രസയിലെ നാട്ടിക വി. മൂസ മുസ്‌ലിയാര്‍ നഗറില്‍ നടക്കും. വൈകീട്ട് 3ന് നാട്ടിക വി. മൂസ മുസ്‌ലിയാരുടെ ഖബര്‍ സിയാറത്തോടെയാണ് ക്യാമ്പ് തുടങ്ങുക. തുടര്‍ന്ന് ഏപ്പിക്കാട് മഹല്ല് പ്രസിഡന്റ് സി. മരയ്ക്കാര്‍ ഹാജി പതാക ഉയര്‍ത്തും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വര്‍ക്കിങ് സെക്രട്ടറി ഷമീര്‍ ഫൈസി ഒടമല മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പഠന ക്ലാസുകള്‍ സംശയ നിവാരണം, ഗ്രൂപ്പ് ചര്‍ച്ച, പ്രാര്‍ഥനാ സംഗമം എന്നിവ നടക്കും.