ജംഇയ്യത്തുല്‍ ഇര്‍ഫാനിയ്യീന്‍ പണ്ഡിത സംഗമം

കണ്ണൂര്‍: ചപ്പാരപ്പടവ് ഇര്‍ഫാനിയ്യ അറബിക് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന ജംഇയ്യത്തുല്‍ ഇര്‍ഫാനിയ്യീന്‍ കണ്ണൂര്‍ തെക്കി ബസാര്‍ തഹ്ദീബുല്‍ വില്‍ദാന്‍ മദ്രസയില്‍ പണ്ഡിത സംഗമം ശരീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. സലിം ഫൈസി അധ്യക്ഷത വഹിച്ചു. 
ഉമര്‍ ഇന്‍ഫാനി ചുടല സ്വാഗതവും നിസാര്‍ ഫൈസി ഇര്‍ഫാനി ചക്കരക്കല്‍ നന്ദിയും പറഞ്ഞു. ഇര്‍ഫാനിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജിനുപോകുന്നവര്‍ക്ക് കണ്ണൂര്‍ തയ്യില്‍ എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ 10ന് രാവിലെ 10 മുതല്‍ പഠന ക്ലാസ് നടത്തും.