ദാറുല്‍ ഹുദാ ശനിയാഴ്‌ച (നാളെ) തുറക്കും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക്‌ യൂനിവേഴ്‌സിറ്റി വാര്‍ഷിക അവധി കഴിഞ്ഞ്‌ നാളെ രാവിലെ 8.30 ന്‌ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമെന്ന്‌ രജിസ്‌ട്രാര്‍ ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ അറിയിച്ചു. ഉറുദു വിദ്യാര്‍ത്ഥികള്‍ക്ക്‌ 11 നും (ഞായര്‍) പി.ജി ഫസ്റ്റ്‌ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ 12 നും (തിങ്കള്‍) ആണ്‌ തുറക്കുക. ഈ വര്‍ഷം ഇന്റര്‍വ്യൂന്‌ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ ഫലം ഞായറാഴ്‌ച രാവിലെ 11 ന്‌ പുറത്തുവിടും. ഫലം അറിയുന്നതിന്‌ ഓഫീസുമായി ബന്ധപ്പെടുകയോ www.darulhuda.com സന്ദര്‍ശിക്കുകയോ ചെയ്യാം. അഡ്‌മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസ്‌ ഉദ്‌ഘാടനം 18 ന്‌ (ഞായര്‍) നടക്കും.