സത്യസന്ധമായ ജീവിതം നയിക്കാന്‍ പ്രവാസി സമൂഹം മുന്നോട്ടു വരണം : അന്‍വര്‍ അബ്ദുല്ല ഫള്ഫരി

ദമ്മാം : വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സത്യസന്ധത കൈവരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്നും റമളാനില്‍ നേടിയെടുത്ത ആത്മീയ ചൈതന്യം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും പ്രമുഖ ഗ്രന്ഥ രചയിതാവ് അന്‍വര്‍ അബ്ദുല്ല ഫള്ഫരി പറഞ്ഞു. ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ ഈദ് സംഗമം DIC ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് അശ്റഫ് ഫൈസി പടിഞ്ഞാറ്റുമുറി അധ്യക്ഷത വഹിച്ചു. സുന്നി അഫ്കാര്‍ മുന്‍ എഡിറ്റര്‍ ഹംസ ഫൈസി റിപ്പണ്‍ ഉദ്ബോധന പ്രഭാഷണം നടത്തി. യൂസുഫ് ഫൈസി വാളാട്, ഉമര്‍ ഫൈസി വെട്ടത്തൂര്‍, ഗഫൂര്‍ ഫൈസി, റാശിദ് അലി ഫൈസി, മുസ്തഫ റഹ്‍മാനി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഇശല്‍ മീറ്റില്‍ കെ.എം. ഇബ്റഹീം മൗലവി, അസ്‍ലം അടക്കാത്തോട്, റഹീം തൃശൂര്‍, സിദ്ധീഖ് പാലക്കോട്, സമദ് മാണിയൂര്‍, കെ.കെ. അബ്ദുറഹ്‍മാന്‍ തുടങ്ങിയവര്‍ ഗാനമാലപിച്ചു. അസ്‍ലം മൗലവി സ്വാഗതവും റശീദ് ദാരിമി വാളാട് നന്ദിയും പറഞ്ഞു.