ശിഹാബ്തങ്ങള്‍ സ്മാരക അവാര്‍ഡ് ജേതാവിന് ജന്മനാടിന്റെ ആദരം ഇന്ന്

കരുവാരകുണ്ട്: ദര്‍സ് രംഗത്ത് 45 വര്‍ഷം സ്തുത്യര്‍ഹമായ സേവനം നടത്തിയ എസ്.വൈ.എസ്സിന്റെ മാതൃകാ മുദരിസിനുള്ള പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ സ്മാരക പ്രഥമ അവാര്‍ഡ് നേടിയ പി. സെയ്താലി മുസ്‌ലിയാരെ ജന്മനാട് ആദരിക്കുന്നു.
ഞായറാഴ്ച കാലത്ത് പത്തുമണിക്ക് പാലക്കല്‍ വെട്ടയില്‍ നടക്കുന്ന അനുമോദനസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. സമസ്ത മുശാവറ അംഗം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍, ഉണ്ണിക്കോയതങ്ങള്‍ എന്നിവര്‍ സംബന്ധിക്കും.