ഹജ്ജ് : മഞ്ചേരി, പൊന്നാനി സാങ്കേതിക ക്യാമ്പ് 13ന്

കൊണ്ടോട്ടി: മലപ്പുറം ജില്ലയില്‍ മഞ്ചേരി, പൊന്നാനി എന്നിവിടങ്ങളിലെ ഹജ്ജ് സാങ്കേതിക ക്യാമ്പ് 13ന് നടക്കും. മഞ്ചേരി ടൗണ്‍ ഹാളിലും പൊന്നാനി മാസ് ഓഡിറ്റോറിയത്തിലുമാണ് നടക്കുക. കഴിഞ്ഞ ദിവസം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന സംസ്ഥാനതല ഹജ്ജ് സാങ്കേതിക പഠനക്ലാസിലാണ് ബന്ധപ്പെട്ടവര്‍ ഇക്കരിയം  അറിയിച്ചത്.   പഠന ക്ലാസ്സ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.ടി.എ. റഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. 
തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് ഗൈഡ് എന്‍.എം. കറമുള്ള ഹാജിക്ക് നല്‍കി മന്ത്രി കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ പ്രസംഗിച്ചു. എന്‍.പി. ഷാജഹാന്‍, എം. അബ്ദുള്‍ മനാഫ് എന്നിവര്‍ ക്ലാസെടുത്തു.
ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ് സ്വാഗതവും ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അബൂബക്കര്‍ ചേങ്ങാട്ട് നന്ദിയും പറഞ്ഞു.