കൊടുവള്ളി: മടവൂര്‍ സി.എം. മഖാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി ദിക്‌റ് ദു അ സമ്മേളനം വെള്ളിയാഴ്ച രാത്രി ഏഴിന് നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഉറൂസിനോടനുബന്ധിച്ച് ബുധനാഴ്ച നടന്ന മതപ്രഭാഷണം സയ്യിദ് ഹാഷിംകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി. മാമുഹാജി അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. യു.കെ. അബ്ദുള്‍ലത്തീഫ് മൗലവി, കെ. അബ്ദുള്‍മജീദ്, അല്‍ക്കോബാര്‍ ഹുസൈന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. ടി.പി.സി. മുഹമ്മദ്‌കോയ ഫൈസി സ്വാഗതവും എ.പി. നാസര്‍ നന്ദിയും പറഞ്ഞു.
ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെ നടക്കുന്ന അന്നദാനത്തോടെ ഉറൂസ് സമാപിക്കും. അന്ന ദാനം നാളെ