കാസര്‍കോട്: 2011 ഡിസംബര്‍ 23 മുതല്‍ 26 വരെ മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക സമ്മേളന പ്രചാരണ സമ്മേളനത്തിന്റെ സംസ്ഥാനതല പ്രചാരണ ഉദ്ഘാടന സമ്മേളനം ഒക്‌ടോബര്‍ ഒന്നിന് മൂന്ന് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് മര്‍ഹൂം ഖാസി സി.എം. ഉസ്താദ് നഗറില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സമസ്ത സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍, ആലിക്കുട്ടി മുസ്‌ല്യാര്‍, കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഖാസി ടി.കെ.എം. ബാവ മുസ്‌ല്യാര്‍, യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, ഖാസി ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍, എം.എ. ഖാസിം മുസ്‌ല്യാര്‍, എം.എല്‍.എ.മാര്‍ ചെര്‍ക്കളം അബ്ദുള്ള സംബന്ധിക്കും.
സമ്മേളന വിജയത്തിനായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും മണ്ഡലം സംഘാടക സമിതിയും തുടര്‍ന്ന് പഞ്ചായത്ത് സംഘാടക സമിതിയും വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. 11 ന് മഞ്ചേശ്വരത്തും 14 ന് തൃക്കരിപ്പൂര്‍, 16 ഉദുമയിലും, 17 കാസര്‍കോട്, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലും കമ്മിറ്റി രൂപീകരിക്കും. 20 ന് 11 മണിക്ക് എസ്.കെ.എസ്.എസ്.എഫ്., ഫൈസീസ്, ദാരിമീസ്, അസ്ഹരീസ്, ഹുദവീസ്, ജംഇയ്യത്തുല്‍ ഉലമാ ജില്ലാ നേതാക്കളുടെ യോഗം ചേരും. യു.എം. അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര, എസ്.പി. സലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, താജുദ്ദീന്‍ ചെമ്പിരിക്ക, എന്‍.പി. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ടി.വി. അഹമ്മദ് ദാരിമി, എം.പി. മുഹമ്മദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, ജില്ലാ കണ്‍വീനര്‍ മൌലാന എം.എ. ഖാസിം മുസ്‌ല്യാര്‍ സംബന്ധിച്ചു. പാണക്കാട് പൂക്കോയ തങ്ങളുടെ ഭാര്യ ഖദീജാ ഇമ്പിച്ചിബീവിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.