കാവനൂര്‍ : വളര്‍ന്ന് വരുന്ന തലമുറക്ക് മതവും ഭൗതികവും ഒരേ
കുടക്കീഴില്‍ പകര്‍ന്ന് നല്‍കി അക്ഷര വിപ്ലവത്തിലൂടെ സമുദായ സമുദ്ധാരണത്തിന്
പ്രതിഭാ ശാലികളായ പണ്ഡിതന്‍മാരെ സമര്‍പ്പിക്കുകയും അനാഥ സംരക്ഷണത്തിലൂടെയും മറ്റു
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ധര്‍മ്മത്തിന്റെ കര്‍മ്മ ഭൂമിയായ, കാവനൂര്‍
മജ്‌മഅ് സംഘടിപ്പിക്കുന്ന ത്രിദിന സി.എം ഉറൂസ് പരിപാടികളുടെ നിറവിലാണ്
റഹ്‌മത്ത് നഗര്‍ .
സെപ്‌തംബര്‍ 9,10,11,(വെള്ളി,ശനി,ഞായര്‍) തിയ്യതികളില്‍
നടക്കുന്ന ത്രിദിന സി.എം ഉറൂസ് മര്‍ഹൂം കെ.എം മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാരുടെ
മഖ്‌ബറ സിയാറത്തോടെ തുടക്കം കുറിക്കും. വൈകുന്നേരം നടക്കുന്ന ഉദ്‌ഘാടന സമ്മേളനം
പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ഖുര്‍ആന്‍ സ്‌റ്റഡി
സെന്റര്‍ ഡയറക്‌ടര്‍ റഹ്‌മത്തുള്ള ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം
നിര്‍വ്വഹിക്കും
രണ്ടാം ദിവസമായ ശനിയാഴ്‌ച രാവിലെ 8 മണി മുതല്‍ 5 മണി വരെ
നടക്കുന്ന കുടുംബ സന്ദര്‍ശനനത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും വൈകീട്ട് 7 മണിക്ക്
നടക്കുന്ന മതപ്രഭാഷണം ഉബൈദുള്ള എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ഹസന്‍സഖാഫി
പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.
സമാപന ദിവസമായ ഞായറാഴ്‌ച രാവിലെ 9
മണിക്ക് നടക്കുന്ന വിദ്യാര്‍ത്ഥി യുവജന സംഗമം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി
കെ.എ റഹ്‌മാന്‍ ഫൈസി ഉദ്‌ഘാടനം ചെയ്യും. സി ഹംസ സാഹിബ് വിഷയാവതരണം നടത്തും.
വൈകുന്നേരം 7 മണിക്ക് നടക്കുന്ന സ്വലാത്ത് വാര്‍ഷികത്തിന് സി.എം കുട്ടി സഖാഫി
നേത്യത്വം നല്‍കും. സമാപന മഹാസംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ഉദ്‌ഘാടനം ചെയ്യും. റഹ്‌മത്തുള്ള ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
മഞ്ഞളാംകുഴി അലി എം.എല്‍.എ മുഖ്യാഥിതിയായിരിക്കും. സമാപന പ്രാര്‍ത്‌ഥനക്ക്
അത്തിപ്പറ്റ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ നേത്യത്വം നല്‍കും. പതിനായിരങ്ങള്‍
പങ്കെടുക്കുന്ന അന്നദാനത്തോടെ ഈ വര്‍ഷത്തെ ഉറൂസ് പരിപാടികള്‍ക്ക് സമാപനം
കുറിക്കും
- നൗഷാദ് വാഫി ചെറുപുത്തൂര്‍