വാഫി സംസ്ഥാന കലോത്സവം; ലോഗോ പ്രകാശനം ചെയ്‌തു

കോഴിക്കോട്‌ : മത ഭൗതിക സമന്വയ വിദ്യഭ്യാസ രംഗത്ത്‌ നൂതനവും കാലികവുമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന കോ-ഓര്‍ഡിനേഷന്‍ ഓഫ്‌ ഇസ്ലാമിക്‌ കോളേജസിന്റെ(സി ഐ സി) സംസ്ഥാന തല വിദ്യാര്‍ത്ഥി കൂട്ടായ്‌മ വാഫി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ നാലാമത്‌ സംസ്ഥാന കലോത്സവ ലോഗോ പ്രകാശനം സി ഐ സി റക്‌ടര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങല്‍ നിര്‍വ്വഹിച്ചു. പ്രകാശന ചടങ്ങില്‍ സി ഐ സി കോ-ഓഡിനേറ്റര്‍ ഹക്കീം ഫൈസി ആദൃശ്ശേരി, കെ പി എ മജീദ്‌, അഹമ്മദ്‌ ഫൈസി കക്കാട്‌, ടി പി എം സാഹിര്‍, അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ, സുലൈമാന്‍ ഖാലിദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.