ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു


കണ്ണൂര്‍ : SKSSF ഇരിവേരി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഈദ് സംഗമം സംഘടിപ്പിച്ചു. പി.പി. മുഹമ്മദ് മാസ്റ്ററിന്‍റെ അധ്യക്ഷതയില്‍ നടന്ന പ്രോഗ്രാമില്‍ നൌഷാദ് ബാഖവി പട്ടാന്പി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മശ്ഹൂര്‍ ഹുസൈന്‍ തങ്ങള്‍ ദുആ മജ്‍ലിസിന് നേതൃത്വം നല്‍കി. അബൂബക്കര്‍ മാസ്റ്റര്‍, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, മഹല്ല് സെക്രട്ടറി പി.പി. അസീസ് മാസ്റ്റര്‍, എസ്.വൈ.എസ്. സെക്രട്ടറി അശ്റഫ് ടി.വി. ആശംസകള്‍ നേര്‍ന്നു. ശംശാദ് എം.വി. ഖിറാഅത്ത് നടത്തി. റമനാസ് സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു.
- ശജീര്‍ നൂര്‍